കാറോടിച്ച യുവതിയുടെ അശ്രദ്ധ! ബൈക്ക് യാത്രികന് ദാരുണാന്ത്യം.. അപകടത്തിന്‍റെ വീഡിയോ പുറത്ത്
യുവതിയുടെ അശ്രദ്ധയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇല്ലാതായത് ബൈക്ക് യാത്രികന്‍റെ ജീവന്‍. കുറവിലങ്ങാട് വൈക്കം റോഡിൽ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കുറവിലങ്ങാട് വൈക്കം റോഡിൽ മൂവാംങ്കൽ ജംങ്ഷനിൽ വെച്ചാണ് കാര്‍ ബൈക്കിലിടിച്ച് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ എറണാകുളം പാലാരിവട്ടം സ്വദേശി ബിപിൻ പി മാത്യു (30) ആണ് മരിച്ചത്.

.വഴുതനപ്പള്ളി സ്വദേശിനിയായ മെസി ഇഗ്നേഷ്യസ് ഓടിച്ചിരുന്ന കാറിടിച്ചാണ് ബിപിൻ മരിച്ചത്. മൂവാങ്കൽ ജംങ്ഷനിലെത്തിയ കാർ ഇൻഡിക്കേറ്ററിടാതെ അമിത വേഗത്തിൽ വലതു വശത്തേയ്ക്ക് തിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി തിരിഞ്ഞ കാറിൽ ബൈക്ക് ഇടിക്കുകയും ചെയ്തു .
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ബിപിനെ അതുവഴി വന്ന പിക്കപ്പ് വാനിലാണ് ആശുപത്രിയിലെത്തിച്ചത്. കാറിൽ മെസിയോടൊപ്പം മൂന്നു കുട്ടികളും ഉണ്ടായിരുന്നു.ഗതാഗത നിയമലംഘനം നടത്തിയ ഇവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ വാഹനവകുപ്പ് ആരംഭിച്ചു. അപകടത്തിന്റെ സിസിടിവ ദൃശ്യങ്ങൾ പുറത്തുവന്നു.












Click it and Unblock the Notifications