ശബരിമല പാര്‍ക്കിംഗ് യാര്‍ഡില്‍ കാറിന് തീപിടിച്ചു രണ്ട് മരണം; മരിച്ചവരില്‍ ഒരാള്‍ സ്ത്രീ...
പത്തനംതിട്ട: നിലയ്ക്കലില്‍ കാറിന് തീപിടിച്ച് ഒരു സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു. ശബരിമലയിലെ പ്രധാന പാര്‍ക്കിംഗ് യാര്‍ഡ് ആണ് നിലയ്ക്കല്‍. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മരണപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
നിലയ്ക്കലിലെ താല്‍ക്കാലിക പോലീസ് സ്‌റ്റേഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. പാര്‍ക്കിംഗ് യാര്‍ഡിലേക്ക് പ്രവേശിച്ച് അല്‍പ്പ സമയത്തിനുള്ളില്‍ കാറിന് തീപിടിച്ചെന്നാണ് വിവരം. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വാഹനം പരിശോധിക്കുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications