പള്ളിക്കര ബീച്ച് റോഡിലെ അറ്റകുറ്റപ്പണി കാര്‍ കുറുകെയിട്ട് തടസ്സപ്പെടുത്തി; ഡ്രൈവര്‍ക്കെതിരെ കേസ്
ബേക്കല്‍: പള്ളിക്കര ബീച്ച് റോഡിലെ അറ്റകുറ്റപ്പണി കാര്‍ കുറുകെയിട്ട് തടസ്സപ്പെടുത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഇന്ന് ഒരു മണിയോടെയാണ് സംഭവം. പള്ളിക്കര ബീച്ച് റോഡില്‍ ടാറിംഗ് ജോലി നടന്നുവരുന്നതിനിടെ എത്തിയ കാര്‍ റോഡിന് കുറുകെ നിര്‍ത്തിയിടുകയായിരുന്നു.
കാര്‍ ലോക്ക് ചെയ്ത ശേഷം ഡ്രൈവര്‍ എങ്ങോട്ടോ പോവുകയും ചെയ്തു. ഇത് കാരണം ടാര്‍ നിറച്ച വാഹനം ജോലി ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാനാവാതെ തൊഴിലാളികള്‍ വലഞ്ഞു.

മറ്റ് വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകുന്നതിനും റോഡില്‍ നിര്‍ത്തിയിട്ട കാര്‍ തടസ്സമായി. രണ്ടു മണിക്കൂര്‍ നേരമാണ് കാര്‍ ഇങ്ങനെ നിര്‍ത്തിയിട്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുത്തു.രാത്രി 11 മണിക്ക് ശേഷം പള്ളിക്കര ബീച്ച് റോഡില്‍ ടാറിംഗ് ജോലി അടക്കമുള്ള അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. രാത്രി വാഹനങ്ങളുടെ തിരക്ക് കുറവായതിനാലാണ് ഈ സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.












Click it and Unblock the Notifications