ഹണിമൂണ്‍ ആയതിനാല്‍ പിന്നിലോട്ട് നോക്കിയില്ലെന്ന്.. ദമ്പതിമാരെ കയറ്റാതെ കാര്‍ പോയി!
പീരുമേട്: ഹണിമൂണിനെത്തുന്ന ദമ്പതിമാരാണ് കാറിലെങ്കില്‍ പല ഡ്രൈവര്‍മാരും പിന് സീറ്റിലേയ്ക്ക് നോക്കുക പോലും ഇല്ലത്രെ. എന്തൊക്കെ കാണേണ്ടിവരും എന്ന് അറിയില്ലല്ലോ.
എന്തായാലും പിന്‍സീറ്റിലേയ്ക്ക് ഒന്ന് കണ്ണോടിയ്ക്കുക പോലും ചെയ്യാതെ ഡ്രൈവര്‍ കാര്‍ ഓടിച്ചപ്പോള്‍ പണി കിട്ടിയത് നവദമ്പതിമാര്ക്കാണ്. ഒടുവില്‍ പോലീസ് എത്തി ഡ്രൈവറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാര്‍ 50 കിലോമീറ്ററോളും സഞ്ചരിച്ചിരുന്നു!
ദില്ലി സ്വദേശികളായ ദമ്പതിമാര്‍ക്കാണ് 'പണി' കിട്ടിയത്. തേക്കടിയില്‍ നിന്ന് ആലപ്പുഴയിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍.

ദില്ലിയില്‍ നിന്ന്
ദില്ലിയില്‍ നിന്ന് ഹണിമൂണ്‍ ആഘേഷിയ്ക്കാന് കേരളത്തിലെത്തിയതായിരുന്നു വിക്രം ശര്‍മയും ഭാര്യ അരുന്ധതിയും. തേക്കടിയില്‍ നിന്ന് ആലപ്പുഴയിലേയ്ക്ക് കാറില്‍ മടങ്ങുമ്പോഴാണ് സംഭവം.

അസ്വസ്ഥത തോന്നി, ഇറങ്ങി
കുട്ടിക്കാനത്ത് വച്ചാണ് അരുന്ധതിയ്ക്ക് ശാരീരിക അസ്വസ്ഥത തോന്നിയത്. ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇവരുവരും പുറത്തിറങ്ങി.

അതാ പോകുന്നു കാര്‍
പുറത്തിറങ്ങി നോക്കുമ്പോള്‍ അതാ കാര്‍ മുന്നോട്ട് പോകുന്നു. പണവും വസ്ത്രങ്ങളും യാത്രാ രേഖകളും എല്ലാം കാറില്‍!

ഹൈവേ പോലീസ്
ഉടന്‍ തന്നെ ദമ്പതിമാര്‍ അടുത്തുള്ള കടയില്‍ വിവരം പറഞ്ഞു. അവര്‍ ഹൈവേ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി തേക്കടിയില്‍ ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ നിന്ന് ഡ്രൈവറുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു.

50 കിലോമീറ്റര്‍...!!!
പോലീസ് ഡ്രൈവറെ വിളിയ്ക്കുമ്പോള്‍ കാര്‍ ഹൈവേയിലൂടെ അമ്പത് കിലോമീറ്റര്‍ പിന്നിട്ടിരുന്നു. പിന്നീട് ഡ്രൈവര്‍ കാറുമായി തിരിച്ചെത്തി.

ഹണിമൂണ്‍ കപ്പിള്‍സ് അല്ലേ
ഹണി മൂണ്‍ കപ്പിള്‍സ് ആയതിനാല്‍ പിറകിലേയ്ക്ക് നോക്കിയില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞ ന്യായം. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിന് ശേഷം വാതില്‍ അടയ്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ താന്‍ വണ്ടിയെടുക്കുകയായിരുന്നു എന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.

യാത്ര തുടര്‍ന്നു
ഡ്രൈവര്‍ തിരിച്ചെത്തുന്നതുവരെ യുവ ദമ്പതിമാര്‍ക്ക് അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ വിശ്രമിയ്ക്കാനുള്ള സൗകര്യം പോലീസ് തന്നെ ഒരുക്കിക്കൊടുത്തി. പിന്നീട് ആലപ്പുഴയിലേയ്ക്ക് യാത്ര തിരിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications