ആലുവയില്‍ നടുറോഡില്‍ തോക്ക് ചൂണ്ടി യുവാവിന്റെ പരാക്രമം
കൊച്ചി: തോക്ക് ചൂണ്ടി കാർ ഡ്രൈവറുടെ പരാക്രമം, ആലുവ തോട്ടമുക്കത്ത് നടുറോഡിൽ ആണ് ഇയാൾ തോക്ക് ചൂണ്ടി പരാക്രമം കാട്ടിയത്.
ആലുവ കീഴ്മാട് സ്വദേശി റോബിനാണ് തോക്കെടുത്ത് റോഡിൽ നിന്നത്. ഇയാൾ തോക്ക് ചൂണ്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തു. ആലുവയിൽ പെരുമ്പാവൂർ റൂട്ടിലെ പ്രധാന റോഡിൽ വൈകുന്നേരമാണ് സംഭവം.
ഇയാൾ റോഡിൽ വാഹനം നിർത്തിയിടുകയും വേറെ ഒരാളോട് സംസാരിച്ച് നിൽക്കുകയുമായിരുന്നു. പുറകിൽ വന്ന വാഹനങ്ങളും നാട്ടുകാരും ഇയാളോട് വാഹനം മാറ്റാൻ പറഞ്ഞു. ഇത് കേട്ടുയുടൻ ഇയാഴ്‍ വാഹനത്തിൽ നിന്ന് ഇറങ്ങി നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി. ശേഷം വാഹനം റോഡിന് കുറകെയിട്ട് തടസമുണ്ടാക്കി. ഇത് കാരണം ഗതാഗതക്കുരുക്കുണ്ടായി.

ഇയാൾ റോഡിൽ വാഹനം നിർത്തിയിട്ട ശേഷം മറ്റൊരാളോട് സംസാരിച്ചിരിക്കുകയായിരുന്നു. ഈ സമയം പുറകിലെ വാഹനത്തിലെത്തിയവരും നാട്ടുകാരും വാഹനം മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാൾ വാഹനത്തിൽ നിന്നും ഇറങ്ങി നാട്ടുകാർക്കെതിരെ തോക്ക് ചൂണ്ടുകയും റോഡിന് കുറുകെ വാഹനം നിർത്തിയിട്ട് ഗതാഗത കുരുക്കുണ്ടാക്കുകയും ചെയ്തു.
ഇതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. ആലുവ ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ തോക്ക് എയർ ഗണ്ണാണ് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പക്ഷേ പേസ്ട്രോ ബെറ്റ എന്ന ബ്രാൻഡിന്റെ തോക്കാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പിസ്റ്റളുകളാണ് ഈ കമ്പനി കൂടുതലായും ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് എയർ ഗണ്ണാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ ഇയാൾ ആലുവ പോലീസ് കസ്റ്റഡിയിലാണ്.












Click it and Unblock the Notifications