കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...
പുലർച്ചെ ഡോക്ടറെ കാണാനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു നാണു മാസ്റ്റർ.
കോഴിക്കോട്: കുറ്റ്യാടി കക്കട്ടിൽ അമ്പലക്കുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു. കക്കട്ടിൽ മണിയൂർതാഴെ സ്വദേശി നാണു മാസ്റ്റർ(60) ആണ് മരിച്ചത്. ചീക്കോന്ന് എഎംഎൽപി സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്ററാണ്. ബുധനാഴ്ച രാവിലെ കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിലാണ് സംഭവം.

പുലർച്ചെ ഡോക്ടറെ കാണാനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു നാണു മാസ്റ്റർ. ഭാഗികമായി കത്തിനശിച്ച കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷോർട്ട് സർക്യൂട്ടാവും അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.












Click it and Unblock the Notifications