Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്നോവ കാര്‍ ഓട്ടോ ഇടിച്ച് തെറിപ്പിച്ചു; യുവാവ് മരിച്ചു

അമിതവേഗതയിലെത്തിയ ഇന്നോവ കാര്‍ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സനലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയില്‍ ഓട്ടോറിക്ഷയില്‍ ഇന്നോവ കാര്‍ ഇടിച്ച് യുവാവ് മരിച്ചു. തെക്കനാര്യാട് ചക്കനാട്ട് വീട്ടില്‍ ബാബുവിന്റ് മകന്‍ സനല്‍കുമാര്‍ (39) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചയാണ് അപകടം നടന്നത്. സുഹൃത്ത് കുഞ്ഞുമോനൊപ്പം ഓട്ടോറിക്ഷയില്‍ വരുമ്പോഴാണ് അപകടം നടന്നത്.

ഗുരുതര പരിക്കേറ്റ ആര്യനാട് കണ്ണംമ്പള്ളി വീട്ടില്‍ കുഞ്ഞുമോനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞുമോന്റെ ജ്യുവല്‍ ബോക്‌സുകള്‍ തോട്ടപ്പള്ളിയിലെ ജ്വല്ലറികളിലെത്തിച്ച് മടങ്ങി വരുന്ന വഴിയാണ് അപകടം നടന്നത്.

accident

അമിതവേഗതയിലെത്തിയ ഇന്നോവ കാര്‍ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സനലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. അപകടവിവരം അറിഞ്ഞെത്തിയ പോലീസ് സന്ദേശം നല്‍കിയതിനെതുടര്‍ന്ന് ഹരിപ്പാട് വച്ച് കാര്‍ കസ്റ്റഡിയിലെടുത്തു.

വാഹനത്തിലുണ്ടായവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പുഷ്പവല്ലിയാണ് സനല്‍കുമാറിന്റെ അമ്മ. ഭാര്യ കവിത, മകള്‍ അനശ്വര, സഹോദരി സജിത. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+