കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ചു, ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സൂചന

Google Oneindia Malayalam News

ആലപ്പുഴ: അമിതവേഗത്തിലെത്തിയ കാറിടിച്ച് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളടകം ആറ് പേര്‍ക്ക് പരിക്ക്. ആലപ്പുഴ പൂച്ചാക്കലിലാണ് സംഭവം. ശ്രീകണ്‍ഠേശ്വരം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ചന്ദന, അര്‍ച്ചന, സാഗി, അനഘ എന്നീ നാല് പേ‍ര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിനികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

car hit four students

റോഡിന്റെ ഒരു വശത്തുകൂടെ നടന്നുപോകുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെയും ഇവര്‍ക്ക് പിന്നാലെ സൈക്കിളോടിച്ചെത്തിയ വിദ്യാത്ഥിനിയെയും കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആദ്യം ഇടിച്ച മൂന്ന് പേര്‍ സമീപത്തുള്ള കനാലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് സൂചന. അസ്ലം, മനോജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥിനികളെ ഇടിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

English summary
Car Hit Four Students In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X