ഫ്രഷേഴ്സ് ഡേയിൽ വിദ്യാർഥികൾ ഓടിച്ച കാറിടിച്ച് അതേ കോളേജിലെ വിദ്യാർഥിനി മരിച്ചു!ദുരൂഹത?
കൂടെയുള്ള സുഹൃത്ത് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കോളേജിനു സമീപമുള്ള കടയിൽ കയറിയതിനെ തുടർന്ന് പുറത്ത് ഇരുചക്ര വാഹനത്തിൽ കാത്തു നിൽക്കുമ്പോഴാണ് മീരയെ കാറിടിച്ച് തെറിപ്പിച്ചത്.
വർക്കല: ഫ്രഷേഴ്സ് ഡേയിൽ വിദ്യാർഥികൾ ഓടിച്ച കാറിടിച്ച് അതേ കോളേജിലെ വിദ്യാർഥിനി മരിച്ചു. ചവർക്കാട് സിഎച്ച്എംഎം കോളേജിലാണ് സംഭവം. കടയ്ക്കാവൂർ സ്വദേശി മീര മോഹനാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. വ്യാഴാഴ്ചയാണ് സംഭവം.
പത്തു മണിയോടെ പ്രൊജക്ട് സമർപ്പിക്കാൻ എത്തിയതായിരുന്നു മീര. കോളേജിലെ എംസിഎ വിദ്യാർഥിനിയാണ് മരിച്ച മീര. കൂടെയുള്ള സുഹൃത്ത് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കോളേജിനു സമീപമുള്ള കടയിൽ കയറിയതിനെ തുടർന്ന് പുറത്ത് ഇരുചക്ര വാഹനത്തിൽ കാത്തു നിൽക്കുമ്പോഴാണ് മീരയെ കാറിടിച്ച് തെറിപ്പിച്ചത്.

കാർ അമിത വേഗത്തിലായിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ച് തെറ്റായ ദിശയിൽ വന്നാണ് അപകടമുണ്ടാക്കിയതെന്നാരോപിച്ച് വാഹനത്തിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ ഉണ്ടായിരുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
2015ൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ ഓടിച്ചിരുന്ന ജീപ്പിടിച്ച് അതേ കോളേജിലെ വിദ്യാർഥിനി മരിച്ചിരുന്നു. സിവിൽ എൻജിനീയറിങ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിനി തെസ്നി ബഷീറാണ് മരിച്ചത്.
കോളേജിന്റെ പ്രധാന കവാടത്തിൽ വച്ചാണ് അപകടമുണ്ടായത്. ഓണാഘോഷത്തിന്റെ ഭാഗമായി ആൺകുട്ടികൾ സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെയാണ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന തെസ്നിയെ ജീപ്പിടിച്ച് തെറിപ്പിച്ചത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications