കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിൽ ഇടിച്ചു; രണ്ടു പേർ മരിച്ചു
കണ്ണൂർ: ദേശീയപാതയിൽ മാങ്ങാട് റജിസ്ട്രാർ ഓഫീസിനു സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് ബസ് സ്റ്റോപ്പിൽ നില്കുകയായിരുന്ന രണ്ടു പേർ മരിച്ചു. മാങ്ങാട്ടു സ്വദേശികളായ അബ്ദുൾ ഖാദർ ( 58), പിപി അഫ്റ( 16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം.കണ്ണൂർ ഭാഗത്ത് നിന്നും തളിപ്പറമ്പ ഭാഗത്തേക്ക് പോവുകയായിരുന്ന വാഗണര്‍ കാര്‍ ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയും പിന്നീട് ഇലക്ടിക് പോസ്റ്റിന് ഇടിക്കുകയുമായിരുന്നു.

അപകടം നടന്നയുടൻ കാറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കല്യാശ്ശേരി ഹയർ സെക്കന്ററി സൂളിലെ വിദ്വാത്ഥിനിയാണ് മരിച്ച അഫ്റ . രാവിലത്തെ സ്പെഷൽ ക്ലാസിനായി സ്കൂളിൽ പോകാൻ ബസ് കാത്തിരുന്നതിനിടയിലായിരുന്നു അപകടം. പാപ്പിനിശ്ശേരിയിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയാണ് അബ്ദുൾ ഖാദർ.













Click it and Unblock the Notifications