Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയുമുണ്ടോ മനുഷ്യത്വമില്ലായ്മ;കുട്ടിയുടെ ജീവനുവേണ്ടി ഓടുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതെ കാർ!

Recommended Video

cmsvideo
    ആംബുലന്‍സിന് വഴി കൊടുക്കാതെ കാര്‍, വീഡിയോ വൈറല്‍ | Oneindia Malayalam

    കൊച്ചി: പ്രസവിച്ച ഉടന്‍ ശ്വാസ തടസ്സം അനുഭവപ്പെട്ട നവജാത ശിശുവിനേയും കൊണ്ട് ആംബുലന്‍സിന് വഴികൊടുക്കാതെ കാറുകാരന്റെ അഹന്ത. KL -17L 202 എന്ന കാറാണ് ആംബുലൻസിന് മാർഗ തടസ്സം സൃഷ്ടിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വിട്ടതോട കാറിന്റെ ഉടമയ്ക്കെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പ്രസവിച്ച ഉടന്‍ ശ്വാസതടസ്സം കാണപ്പെട്ടതിനേത്തുടര്‍ന്നാണ് കുഞ്ഞിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ ബന്ധുക്കളോട് നിര്‍ദ്ദേശിച്ചത്. ഉടന്‍ ബന്ധുക്കള്‍ കുഞ്ഞുമായി ആശുപത്രിയിലെ ആംബുലന്‍സില്‍ കളമശേരിക്ക് ഇവിടെ നിന്നും പുറപ്പെടുകയായിരുന്നു.

    ആലുവ ചുണംങ്ങംവേലി വരെ വേഗത്തില്‍ പോകാന്‍ കഴിഞ്ഞെങ്കിലും ഇവിടെ നിന്നും മുന്നില്‍ പ്രത്യക്ഷപ്പെട്ട കാര്‍ പലപ്പോഴും മാര്‍ഗ്ഗ തടസ്സമായി. പിന്നിലുള്ളത് ആബുലന്‍സ് ആണെന്ന് വ്യക്തമായിട്ടും കൊച്ചിന്‍ ബാങ്ക് ജംഗ്ഷന്‍ എത്തുന്നത് വരെ കാര്‍ ഡ്രൈവര്‍ റോഡില്‍ അഭ്യാസപ്രകടനം തുടര്‍ന്നു. ഇടക്ക് കൂടെയുണ്ടായിരുന്ന കുഞ്ഞിന്റെ ബന്ധുക്കള്‍ അലറിവിളിച്ച് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും കാര്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ല.

    മെഡിക്കൽ കോളേജിൽ എത്തിക്കാൻ പാടുപെട്ടു

    മെഡിക്കൽ കോളേജിൽ എത്തിക്കാൻ പാടുപെട്ടു

    താന്‍ ഏറെ സാഹസപ്പെട്ടാണ് കൊച്ചിന്‍ ബാങ്ക് ജംഗ്ഷനില്‍ വച്ച് ഈ വാഹനത്തെ മറികടന്നതെന്നും തക്കസമയത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചതിനാലാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനായെതെന്നും ഡ്രൈവർ മധു വ്യക്തമാക്കി.

    20 മിനുട്ട് കൊണ്ട് എത്തേണ്ടത്... പക്ഷേ

    20 മിനുട്ട് കൊണ്ട് എത്തേണ്ടത്... പക്ഷേ

    സാധാരണ ഗതിയില്‍ 20 മിനിട്ടുകൊണ്ട് പെരുമ്പാവൂരില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്താമെന്നും മുന്നില്‍ വാഹനം തടസ്സമായതോടെ കുഞ്ഞിനെ കൊണ്ടുപോയപ്പോള്‍ 35 മിനിട്ടുകൊണ്ടാണ് ഇവിടെ എത്താനായതെന്നും മധു അറിയിച്ചു.

    ആർടിഒയ്ക്ക് പരാതി നൽകി

    വിവരം ബന്ധപ്പെട്ട അധികൃതരെ അറയിച്ചെന്നും ഇവരുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് മാര്‍ഗ്ഗതടസം സൃഷ്ടിച്ച വാഹനത്തിനെതിരെ പോലീസിലും ആര്‍റ്റിഒ യ്ക്കും പരാതി സമര്‍പ്പിച്ചിട്ടുള്ളതെന്നും മധു പറഞ്ഞു.

    സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം

    സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് കാറിന്റെ ഉടമയ്ക്കെതിരെ നടക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+