കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടയർ പഞ്ചറായി കാർ നിയന്ത്രണം തെറ്റി, കാൽ നടയാത്രികർക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ടയർ പഞ്ചറായി നിയന്ത്രണം തെറ്റിയ കാർ വഴിയാത്രക്കാരനായ സ്വകാര്യബാങ്ക് മാനേജരെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡിന് സമീപത്തെ ആർച്ചിൽ ഇടിച്ചു നിന്നു. കാർ യാത്രികരായ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. മുത്തൂറ്റ് ബാങ്ക് ചപ്പാത്ത് ബ്രാഞ്ച് മാനേജർ അരുമാനൂർ സ്വദേശി സനു (35), കാർ യാത്രികരായ പാറശാല അയിര സ്വദേശി പുരുഷോത്തമൻ നായർ (75), ഭാര്യ ഉഷകുമാരി(66) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെ വിഴിഞ്ഞം ചപ്പാത്ത് ജംഗഷനിലായിരുന്നു അപകടം.

 accident

തിരുവനന്തപുരത്തു നിന്ന് പാറശാലക്ക് പോവുകയായിരുന്ന പുരുഷോത്തമൻ നായർ ഓടിച്ചിരുന്ന ഇയോൺ കാറാണ് അപകടത്തിൽപ്പെട്ടത്. മുൻവശത്തെ ടയർ പഞ്ചറായ കാർ ബാങ്കിൽ നിന്ന് ചായ കുടിക്കാൻ എത്തിയ സനുവിനെ ഇടിച്ച് വീഴ്ത്തിയ ശേഷം ആർച്ചിൽ ഇടിച്ച് റോഡിന് കുറുകെ നിന്നു. തലക്ക് ഗുരുതര പരിക്കേറ്റ സനുവിനെ നാട്ടുകാർ 108 - ൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കും മുതുകിനും പരിക്കേറ്റ പുരുഷോത്തമൻ നായരെയും ഉഷയെയും സ്റ്റേഷൻ ഓഫീസർ ഗിൽബർട്ടിന്റെ നേതൃത്വത്തിൽ വിഴിഞ്ഞത്തുനിന്നെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English summary
car lost control due to puncher and hit pedestrian in thiruvanthapuram,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X