കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാരിന് കൈയ്യടിച്ചവര്‍ തലകുനിച്ചു; വാങ്ങിയത് 35 കാറുകള്‍, പാഴ്‌ച്ചെലവ്?

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതിയതായി വാങ്ങിയത് 35 കാറുകള്‍. ചെലവാക്കിയത് ആറര കോടി. പാഴ്‌ച്ചെലവ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളുടെ കൈയ്യടി നേടിയ സര്‍ക്കാരാണ് അനാവശ്യമായി ചെലവ് വരുത്തിയത്.

മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍, മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കും വിശിഷ്ട അതിഥികള്‍ക്കുമായിട്ടാണ് ഇത്രയും കാറുകള്‍ വാങ്ങിയത്. ഇന്നോവ ക്രിസ്റ്റ, ഓള്‍ട്ടിസ് കാറുകളാണ് വാങ്ങിയത്.

Pinarayi4

അതേസമയം, ടൂറിസം വകുപ്പില്‍ വിശിഷ്ട വ്യക്തികള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കാന്‍ കഴിയുന്ന 23 കാറുകള്‍ ഉണ്ട്. അതിന് പുറമെയാണ് 35 കാറുകള്‍ വാങ്ങിയത്. പാഴ്‌ച്ചെലവ് ഒഴിവാക്കുമെന്ന് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിന്തുണയും നല്‍കിയിരിക്കെയാണ് ആറര കോടി ചെലവിട്ട് കാറുകള്‍ വാങ്ങിയിരിക്കുന്നത്.

ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയ തന്റെ കാര്‍ മാറ്റണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രേഖാമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം എല്ലാ കാറുകളും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ ഇന്നോവ, ഓള്‍ട്ടിസ്, കൊറോള കാറുകളാണ് മന്ത്രിമാര്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ വാങ്ങിയിരുന്നത്. വിവരാവകാശ രേഖ പ്രകാരം ടൂറിസം വകുപ്പിന്റെ കീഴില്‍ 23 കാറുകള്‍ ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തില്‍ കൂട്ടത്തോടെ പുതിയ കാറുകള്‍ വാങ്ങിയത് പാഴ്‌ച്ചെലവാണെന്നാണ് ആക്ഷേപം.

എന്നാല്‍ പാഴ്‌ച്ചെലവല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കാരണം മന്ത്രിമാരുടേതുള്‍പ്പെടെ മിക്ക കാറുകളും ഒരുലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. ദീര്‍ഘദൂര ഓട്ടത്തിന് കാറുകള്‍ ഉപയോഗിക്കുന്നതിനാലാണ് മാറ്റാന്‍ തീരുമാനിച്ചതെന്നും വിശദീകരിക്കുന്നു.

English summary
Car Purchase for Ministers; Cost 6.5 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X