Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഷോറൂം ഉടമയെ മര്‍ദ്ദിച്ചു;3 സിഐടിയുപ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

ഷോറൂമില്‍ നിന്നും വാങ്ങിയ കാര്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട ആളുകള്‍ വിളിച്ചുവരുത്തിയ തൊഴിലാളികളാണ് ഷോറൂം ഉടമയേയും ജീവനക്കാരേയും ക്രൂരമായി മര്‍ദ്ദിച്ചത്.

കൊച്ചി: ഇടപ്പള്ളിയില്‍ കാര്‍ ഷോറൂം ഉടമയെ
തല്ലിച്ചതച്ച മൂന്ന് സിഐടി പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. ഷോറൂമില്‍ നിന്നും വാങ്ങിയ കാര്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട ആളുകള്‍ വിളിച്ചുവരുത്തിയ തൊഴിലാളികളാണ് ഷോറൂം ഉടമയേയും ജീവനക്കാരേയും ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

അച്ചടക്കം ലംഘിച്ച സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്കെതിരെ നടപടി എടുത്തതെന്ന് സിഐടിയു ജില്ലാ സെക്രട്ടറി മണി ശങ്കര്‍ പ്രതികരിച്ചു. സിഐടിയു പ്രവര്‍ത്തകര്‍ അക്രമ സംഭവങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന് നേരത്തെതന്നെ നിര്‍ദേശിച്ചിട്ടുള്ളതാണ്. ഇത് ലംഘിച്ച സാഹചര്യത്തിലാണ് നടപടി. ഇടപ്പള്ളി റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ കൊണ്ടോട്ടി കാര്‍ വേള്‍ഡിലായിരുന്നു സംഭവം.

Kochi

കൊച്ചി കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ കൂടിയായ സിപിഎം നേതാവിന്റെ നേൃത്വത്തില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സിഐടിയു സംഘം അക്രമം നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രശ്‌നമാണെന്ന് കരുതിയാണ് സിഐടിയു തൊഴിലാളികള്‍ വിഷയത്തില്‍ ഇടപ്പെട്ടതെന്നും മണി ശങ്കര്‍ പറഞ്ഞു. അക്രമിച്ച സിഐടിയുക്കാരുടെ ദൃശ്യങ്ങള്‍ നല്‍കിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+