കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ബണ്‍ മോണോക്സൈഡ്; നിറവും മണവും ഇല്ലാത്ത സൈലന്‍റ് കില്ലര്‍, കരുതിയിരിക്കണം

Google Oneindia Malayalam News

Recommended Video

cmsvideo
How Carbon Monoxide Took Keralites Life In Nepal? | Oneindia Malayalam

നേപ്പാളിലെ ദാമനില്‍ വിനോദയാത്രയ്ക്ക് പോയ എട്ട് മലയാളികളാണ് കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റൂം ഹീറ്ററില്‍ നിന്ന് പുറത്തുവന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തണുപ്പുകാലത്ത് ജനല്‍ അടച്ച് ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ച് വരുത്തുന്നത്.

എങ്ങനെയാണ് കാര്‍ബണ്‍ മോണോക്സൈഡ് 'സൈലന്‍റ് കില്ലര്‍' ആകുന്നത്? അപകടം ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യണം, അറിയാം, കരുതിയിരിക്കാം ഈ വിഷവാതകത്തെ

 നിറവും മണവുമില്ല

നിറവും മണവുമില്ല

സാധാരണ ഇന്ധനങ്ങൾ കത്തുമ്പോൾ കാർബൺ മോണോക്സൈഡ് വാതകം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഗ്യാസോലിൻ, മണ്ണെണ്ണ, മരം, പ്രൊപ്പെയ്ൻ, പ്രകൃതിവാതകം എന്നിവ. കാർബൺ മോണോക്സൈഡിന്‍റെ സാന്നിധ്യം പക്ഷേ നമ്മുക്ക് വളരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. അതിന്‍റെ പ്രധാന കാരണം അതിന് നിറമോ മണമോ രുചിയോ ഇല്ലെന്നതാണ്.

 തലച്ചോറിനേയും ഹൃദയത്തേയും

തലച്ചോറിനേയും ഹൃദയത്തേയും

കാർബൺ മോണോക്സൈഡ് ശ്വസിച്ചാല്‍ ശരീരത്തിന് ഓക്സിജന്‍ ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടും. ഓക്സിജന്‍ നമ്മുടെ അവയവങ്ങളില്‍ എത്തുന്നത് രക്തത്തിലെ ഹിമോഗ്ലോബിന്‍റെ സഹായത്തോടെയാണ്. എന്നാല്‍ കാര്‍ബണ്‍മോണോക്സൈഡ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ഓക്സിജന്‍ ശരീരഭാഗങ്ങളിലേക്ക് എത്തുന്നത് തടയും.
.തലച്ചോറിനേയും ഹൃദയത്തേയുമാണ് ഇത് ഏറ്റവും വേഗത്തില്‍ ബാധിക്കുന്നത്.

 മരണം സംഭവിക്കും

മരണം സംഭവിക്കും

ഉയർന്ന അളവില്‍ കാർബൺ മോണോക്സൈഡ് ശ്വസിച്ചാല്‍ രക്തത്തതിലെ ഓക്സിജന്‍റെ അളവ് കുറഞ്ഞ് മരണം സംഭവിച്ചേക്കാം. ചില സമയങ്ങളില്‍ ഇത് മനുഷ്യരെ കോമ അവസ്ഥയിലേക്കും നയിച്ചേക്കും. ഈ വിഷവാതകം ശ്വസിച്ചാല്‍ ചിലര്‍ക്ക് തലകറക്കം , ഛര്‍ദ്ദി, തലവേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടേക്കും. ചിലര്‍ അബോധാവസ്ഥയിലായേക്കും.

 അപകടം ഒഴിവാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കാം

അപകടം ഒഴിവാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കാം

തണുപ്പ് കാലത്ത് ജനല്‍ അടച്ച് ഹീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് അപകടങ്ങള്‍ വിളിച്ച് വരുത്തും. ഗുണനിരലവാരമുള്ള, ഓക്സിജന്‍ കുറഞ്ഞാല്‍ ഓട്ടോമാറ്റിക്കായി കട്ട് ഓഫ് ആകുന്ന തരത്തിലുള്ള ഹീറ്ററുകള്‍ ഉപയോഗിക്കുക. ഓക്സിജന്‍ മീറ്റര്‍ ഹീറ്ററുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

 കരി കത്തിക്കരുത്

കരി കത്തിക്കരുത്

വീടിനുള്ളിൽ ഗ്യാസോലിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളും എഞ്ചിനുകളും ഉപയോഗിക്കരുത്. ജനറേറ്ററുകളിൽ നിന്നുള്ള എക്‌സ്‌ഹോസ്റ്റ് പുകകൾ വീട്ടിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുക.ഗ്യാസ് ഓവൻ ഓണാക്കി വീട് ചൂടാക്കാൻ ശ്രമിക്കരുത്.ഒരിക്കലും കരി കത്തിക്കരുത്

'പ്രതിഷേധം എങ്ങനെ വേണം എന്ന് ജനങ്ങൾക് അറിയാം സാറെ'; മലപ്പുറം കളക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയ'പ്രതിഷേധം എങ്ങനെ വേണം എന്ന് ജനങ്ങൾക് അറിയാം സാറെ'; മലപ്പുറം കളക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

 'പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് വാജ്പേയിയുടെ അനന്തരവള്‍'; യാഥാര്‍ത്ഥ്യം ഇതാണ് 'പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് വാജ്പേയിയുടെ അനന്തരവള്‍'; യാഥാര്‍ത്ഥ്യം ഇതാണ്

പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല; കേന്ദ്രത്തിന് 4 ആഴ്ച്ച സമയം കൂടി, ഹര്‍ജികള്‍ രണ്ടായി പരിഗണിക്കുംപൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല; കേന്ദ്രത്തിന് 4 ആഴ്ച്ച സമയം കൂടി, ഹര്‍ജികള്‍ രണ്ടായി പരിഗണിക്കും

English summary
Carbon monoxide; the invisible killer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X