കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏലം വില താഴോട്ട് വട്ടം തിരിഞ്ഞ് കര്‍ഷകര്‍; പ്രതീക്ഷ പകര്‍ന്ന് വേനല്‍ മഴയും

  • By Desk
Google Oneindia Malayalam News

തൊടുപുഴ: വിളവും കാലാവസ്ഥയും അനുകൂലമായപ്പോള്‍ വിലയിടിവ് ഏലം കര്‍ഷകര്‍ക്ക് വിനയാകുന്നു.1200 വരെ എത്തിയ ഏലക്കാവില 800 ലേക്ക് കൂപ്പുകുത്തിയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.വേനല്‍മഴ പെയ്ത് അനുകൂല കാലാവസ്ഥ ഒരുങ്ങിയതോടെ മെച്ചപ്പെട്ടവിളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരുന്ന കര്‍ഷകര്‍ക്ക് വലിയ നിരാശയാണ് ഏലത്തിന്റെ വിലയിടിവ് സമ്മാനിക്കുന്നത്. ഇതര കാര്‍ഷിക വിളകളെ അപേക്ഷിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി ഏലം മലയോര കര്‍ഷകന് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്.

ജാതിയുടെയും കുരുമുളകിന്റേയുമെല്ലാം വില കൂപ്പുകുത്തിയപ്പോള്‍ ഏലക്കായ്ക്കുണ്ടായിരുന്ന മെച്ചപ്പെട്ട വില കര്‍ഷകന് വലിയ ആശ്വാസം നല്‍കി.എന്നാല്‍ വിളവും കാലവസ്ഥയും അനുകൂലമായതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏലക്കായുടെ വിലയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് കര്‍ഷകന് വീണ്ടും ഇരുട്ടടിയായി തീര്‍ന്നു.1200 വരെ എത്തിയ ഏലക്കാവില കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കൊണ്ട് 800 ലേക്ക് കൂപ്പുകുത്തി.വളത്തിന്റെ ഉയര്‍ന്ന വിലയും കളയെടുപ്പുള്‍പ്പെടെയുള്ള പണിക്കൂലിയും നിലവിലെ വിലയും തമ്മില്‍ തട്ടിച്ച് നോക്കിയാല്‍ നഷ്ടത്തിന്റെ കണക്കേ കര്‍ഷകന് പറയാനൊള്ളു.മുടക്ക് മുതല്‍ കണക്കാക്കിയാല്‍ 1500 രൂപയെങ്കിലും ഒരുകിലോ ഏലക്കായ്ക്ക് ലഭിക്കണമെന്നാണ് കര്‍ഷകരുടെ വാദം. മെച്ചപ്പെട്ട വേനല്‍മഴ ലഭിച്ചതോടെ വരാന്‍പോകു ന്ന സീസണിലെ ഏലത്തിന്റെ ഭേതപ്പെട്ട വിളവ് മുമ്പില്‍കണ്ട് കച്ചവടക്കാര്‍ ഏലത്തിന്റെ വിലയിടിക്കുന്നുവെന്ന ആരോപണവും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.കഴിഞ്ഞ ജനുവരി മുപ്പതിന് 1011 രൂപ ശരാശരി വിലയും 1426 രൂപ ഉയര്‍ന്ന വിലയും രേഖപ്പെടുത്തിയിരുന്നു.ഫെബ്രുവരി രണ്ടിന് 1018 രൂപയും മാര്‍ച്ച് 7ന് 1009 രൂപയുമായിരുന്നു ഏലക്കാവില.

cardamom

ലേല കേന്ദ്രങ്ങളില്‍ ഏലക്കാ വിലക്ക് ചാഞ്ചാട്ട മുണ്ടാകാറുണ്ടെങ്കിലും വേനല്‍മഴ ലഭിച്ചശേഷമുണ്ടായ കുത്തനെയുള്ള വിലയിടിവാണ് കര്‍ഷകരില്‍ സംശയമുളവാക്കുന്നത്.ഗേട്ടിമാലിയില്‍ നിന്നുള്ള ഏലക്കായുടെ കടുന്നു വരവായിരുന്നു പോയവര്‍ഷങ്ങളില്‍ ഏലക്കായുടെ വില ഇടിച്ചത്.ഗുണനിലവാരം കുറവുള്ള ഗേട്ടിമാല ഏലക്കാ കേരളത്തിലെ മികച്ചയിനം ഏലക്കായ്ക്കൊപ്പം കൂട്ടികലര്‍ത്തി വന്‍തോതില്‍ വിപണിയിലേക്ക് എത്തിയത് വിലയിടിവിന് വഴിയൊരുക്കി.അടുത്ത സീസണില്‍ മെച്ചപ്പെട്ട വിളവ് ലഭിക്കാന്‍ സാധ്യത തെളിഞ്ഞതോടെ മുന്‍കാലങ്ങളിലെ പോലെ ബോധപൂര്‍വ്വം വിലയിടിവ് സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ കൂപ്പുകുത്തല്‍ എന്നാണ് കര്‍ഷകരുടെ ആക്ഷേപം.വിലയിടിവിന്റെ സൂചന ലഭിച്ച സാഹചര്യത്തില്‍ ഏലക്കായ്ക്ക് തറവില പ്രഖ്യാപിക്കണമെ ആവശ്യവും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.

English summary
Cardamom prices stay low
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X