കുമ്പസാരക്കൂട്ടില്‍ ലൈംഗികത, സ്ത്രീകള്‍ വൈദികരെ പ്രലോഭിപ്പിക്കുന്നു; കര്‍ദിനാള്‍ ആലഞ്ചേരി
കെസിആര്‍എം പ്രവര്‍ത്തകയായ അഡ്വ.ഇന്ദുലേഖയെ ഉദ്ധരിച്ച് സമകാലിക മലയാളം വാരികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൊച്ചി: കുമ്പസാരക്കൂട്ടില്‍ സ്ത്രീകള്‍ വൈദികരെ പ്രകോപിപ്പിക്കുകയാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നിരവധി വൈദികര്‍ ലൈംഗിക വിവാദങ്ങളില്‍ ഉള്‍പ്പെടുന്ന പശ്ചാത്തലത്തിലാണ് ആലഞ്ചേരിയുടെ വിവാദ പരാമര്‍ശം.
കെസിആര്‍എം പ്രവര്‍ത്തകയായ അഡ്വ.ഇന്ദുലേഖയെ ഉദ്ധരിച്ച് സമകാലിക മലയാളം വാരികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുമ്പസാരക്കൂട്ടിന് മുമ്പില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്ത്രീകള്‍ പറയുന്നതാണ് പ്രശ്നമെന്ന് ആലഞ്ചേരി പറഞ്ഞുവെന്നാണ് ഇന്ദുലേഖയുടെ വെളിപ്പെടുത്തല്‍.

ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ കുമ്പസാരക്കൂട്ടില്‍ പറഞ്ഞ് വൈദികരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകള്‍ ലൈംഗികത പറഞ്ഞ് വൈദികരെ പ്രലോഭിപ്പിക്കുകയാണെന്നും കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞെന്ന് ഇന്ദുലേഖ പറയുന്നു.

സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണമെന്നാവശ്യപ്പെട്ട് കെസിആര്‍എം സമരം നടത്തിയിരുന്നു. വൈദികര്‍ക്കെതിരേ ലൈംഗികാരോപണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു സമരം. പല വൈദികരും വളരെ ചെറുപ്പത്തില്‍ തന്നെ വൈദികവൃത്തിയിലെത്തുന്നവരാണെന്നും ഇന്ദുലേഖ പറഞ്ഞു.

കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുമ്പസാരക്കൂട്ടില്‍ വന്ന് പറയുമ്പോള്‍ വൈദികര്‍ അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. അതാണ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഇളംപ്രായത്തില്‍ വൈദികവൃത്തിയിലെത്തുന്നവര്ക്ക് പിന്നീട് വൈദിക വേഷം ഉപേക്ഷിക്കണമെന്ന് തോന്നിയാലും ഭയം മൂലം സാധിക്കന്നില്ലെന്നും ഇന്ദുലേഖ പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദികര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ അധികരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി ആര്‍ച്ച് ബിഷപ്പ് ഹൗസിന് മുന്നിലാണ് കേരള കാത്തലിക് റിഫോര്മേഷന് മൂവ്മെന്റ് പ്രവര്‍ത്തകര്‍ സത്യാഗ്രഹം നടത്തിയത്.

കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിന് ഇരയായ 16കാരി പ്രസവിച്ചിരുന്നു. സംഭവം വിവാദമായതോടെ പ്രതി ഫാദര്‍ റോബിന് വടക്കുംചേരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ഇയാള്‍ക്ക് ഒത്താശ ചെയ്ത നിരവധി കന്യാസ്ത്രീകളും പോലീസില്‍ കീഴടങ്ങി. ശേഷം നിരവധി സമാനമായ സംഭവങ്ങള്‍ വിവിധ ഭാഗങ്ങളില്‍ അരങ്ങേറി. തുടര്‍ന്നാണ് സമരം നടന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications