ഭൂമി വിവാദം പരിഹരിച്ചെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.. എതിർ നീക്കങ്ങളുമായി വിമതർ
കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമി ഇടപാട് സംബന്ധിച്ച് താനും സഹയാ മെത്രാന്മാരും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്ന കാര്യങ്ങളാണ് സത്യമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. വിവാദത്തില്‍ വൈദിക സമിതി യോഗം ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തിരുന്നു. അതിന് വിരുദ്ധമായി വരുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും കര്‍ദിനാള്‍ ഓശാന ഞായര്‍ സന്ദേശം നല്‍കുന്നതിനിടെ വ്യക്തമാക്കി.
ഓരോരോ കാരണങ്ങളാല്‍ അശുദ്ധരാണ് എല്ലാവരുമെന്നും താനും അക്കൂട്ടത്തില്‍ പെടുമെന്നും കര്‍ദിനാള്‍ പറഞ്ഞു. ഇനി സമാധാനത്തിന്റെ നാളുകളാണ് വരുന്നത്. ദൈവത്തിന്റെ ചാട്ടവാര്‍ നമുക്ക് എതിരാണ്. എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

വൈദിക സമിതി യോഗത്തിലുണ്ടാക്കിയ ധാരണ അംഗീകരിക്കാന്‍ കാര്‍ദിനാളിനെതിരെ നിലപാടെടുത്ത വിമത വൈദികര്‍ ഇനിയും തയ്യാറായിട്ടില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിമത വൈദികരുടെ ഇടവകകളില്‍ അഴിമതി ആരോപണം ഉയര്‍ന്ന് വന്നത് വിമതരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിലുള്ളത് താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമമാണ് എന്ന് വൈദിക സമിതി യോഗത്തില്‍ വെച്ച് തന്നെ വിമതര്‍ കര്‍ദിനാളിന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. വിമത വിഭാഗം കര്‍ദിനാളിനെതിരെ കേസുകളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും സൂചനകള്‍ പുറത്ത് വരുന്നുണ്ട്. അതിനിടെ ഭൂമി കച്ചവട വിവാദത്തിന് പിന്നില്‍ ഭൂമാഫിയയുടെ കുടിപ്പകയാണ് എന്നും സൂചനയുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications