കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി വിവാദം പരിഹരിച്ചെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.. എതിർ നീക്കങ്ങളുമായി വിമതർ

Google Oneindia Malayalam News

കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമി ഇടപാട് സംബന്ധിച്ച് താനും സഹയാ മെത്രാന്മാരും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്ന കാര്യങ്ങളാണ് സത്യമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. വിവാദത്തില്‍ വൈദിക സമിതി യോഗം ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തിരുന്നു. അതിന് വിരുദ്ധമായി വരുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും കര്‍ദിനാള്‍ ഓശാന ഞായര്‍ സന്ദേശം നല്‍കുന്നതിനിടെ വ്യക്തമാക്കി.

ഓരോരോ കാരണങ്ങളാല്‍ അശുദ്ധരാണ് എല്ലാവരുമെന്നും താനും അക്കൂട്ടത്തില്‍ പെടുമെന്നും കര്‍ദിനാള്‍ പറഞ്ഞു. ഇനി സമാധാനത്തിന്റെ നാളുകളാണ് വരുന്നത്. ദൈവത്തിന്റെ ചാട്ടവാര്‍ നമുക്ക് എതിരാണ്. എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

cardinal

വൈദിക സമിതി യോഗത്തിലുണ്ടാക്കിയ ധാരണ അംഗീകരിക്കാന്‍ കാര്‍ദിനാളിനെതിരെ നിലപാടെടുത്ത വിമത വൈദികര്‍ ഇനിയും തയ്യാറായിട്ടില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിമത വൈദികരുടെ ഇടവകകളില്‍ അഴിമതി ആരോപണം ഉയര്‍ന്ന് വന്നത് വിമതരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിലുള്ളത് താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമമാണ് എന്ന് വൈദിക സമിതി യോഗത്തില്‍ വെച്ച് തന്നെ വിമതര്‍ കര്‍ദിനാളിന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. വിമത വിഭാഗം കര്‍ദിനാളിനെതിരെ കേസുകളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും സൂചനകള്‍ പുറത്ത് വരുന്നുണ്ട്. അതിനിടെ ഭൂമി കച്ചവട വിവാദത്തിന് പിന്നില്‍ ഭൂമാഫിയയുടെ കുടിപ്പകയാണ് എന്നും സൂചനയുണ്ട്.

രാജന്റെ കുറ്റസമ്മത മൊഴി പുറത്ത്; ആതിരയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പോലീസിന് ഒഴിയാനാകുമോ?രാജന്റെ കുറ്റസമ്മത മൊഴി പുറത്ത്; ആതിരയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പോലീസിന് ഒഴിയാനാകുമോ?

കുറഞ്ഞ വിലയ്ക്ക് ഭൂമി വിൽപന.. കർദിനാളിനെതിരെ ഗൂഢാലോചന, ചതി, വിശ്വാസ വഞ്ചന കുറ്റങ്ങൾ!കുറഞ്ഞ വിലയ്ക്ക് ഭൂമി വിൽപന.. കർദിനാളിനെതിരെ ഗൂഢാലോചന, ചതി, വിശ്വാസ വഞ്ചന കുറ്റങ്ങൾ!

English summary
Cardinal Mar Alencherry's palm sunday message about land controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X