ചരക്ക് കപ്പലിന് തീപിടിച്ചു; അപകടം ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തിന് സമീപം
കോഴിക്കോട്: കേരളതീരത്തോട് ചേര്‍ന്നുള്ള അന്താരാഷ്ട്ര കപ്പല്‍ചാലില്‍ വീണ്ടും അപകടം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിന് നടുക്കടലില്‍ വെച്ച് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തിന് സമീപമാണ് സംഭവം. കപ്പലില്‍ 22 ഓളം ജീവനക്കാരുണ്ട് എന്നാണ് വിവരം. നേവിയും കോസ്റ്റ് ഗാര്‍ഡും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍, വിമാനങ്ങള്‍ എന്നിവ വഴിയുള്ള നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.
കപ്പലിന് തീപിടിച്ചതിന് പിന്നാലെ 50 കണ്ടെയ്നറുകള്‍ കടലിലേക്ക് വീണു. കേരള തീരത്ത് നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. അതേസമയം കപ്പലിലുണ്ടായിരുന്ന ജീവനക്കാരില്‍ ഭൂരിഭാഗം പേരും കടലില്‍ ചാടിയതായി റിപ്പോര്‍ട്ടുണ്ട്. 650 ഓളം കണ്ടെയ്നറുകളുമായി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. വാന്‍ഹായ് 503 എന്ന സിംഗപ്പൂര്‍ ഫീഡര്‍ഷിപ്പ് ആണ് അപകടത്തില്‍പ്പെട്ടത്.

കൊച്ചി, അഴീക്കല്‍, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റേയും ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. കപ്പലില്‍ പൊട്ടിത്തെറിയുണ്ടായി എന്നാണ് വിവരം. ഇതേ അന്താരാഷ്ട്ര ചാലിലുണ്ടായിരുന്ന മറ്റ് കപ്പലുകള്‍ക്ക് അടിയന്തര സന്ദേശം കൈമാറിയിട്ടുണ്ട്. നേവിയും കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
നാവികസേനയുടെ ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് എന്നാണ് വിവരം. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിവരം അറിഞ്ഞ ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. അതേസമയം വാന്ഹാസ് 503 കപ്പലിന് സമീപം മറ്റൊരു കപ്പലുണ്ടായിരുന്നു എന്നും അവര്‍ ഈ അപകടത്തില്‍പ്പെട്ട കപ്പലിനെ അസിസ്റ്റ് ചെയ്യുന്നുണ്ട് എന്നും നാവികസേന പിആര്‍ഒ അതുല്‍ പിള്ള 24 ന്യൂസിനോട് പറഞ്ഞു.
അതേസമയം കടലിലേക്ക് ചാടിയ കപ്പല്‍ ജീവനക്കാര്‍ക്ക് അടിയന്തര ചികിത്സ നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് നിര്‍ദേശം നല്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications