Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാരറ്റിന് വിലതകര്‍ച്ച; മറയൂരില്‍ കര്‍ഷകര്‍ക്ക് തിരിച്ചടി

മറയൂര്‍: കൊടിയ വേനലിലും പ്രതിസന്ധികളെ അതിജീവിച്ച ക്യാരറ്റ് കര്‍ഷകരെ വിലതകര്‍ച്ച പ്രതിസന്ധിയിലാക്കുന്നു. കേരളത്തിലെ ശീതകാല പച്ചക്കറി ഉത്പാദന കേന്ദ്രങ്ങളായ കാന്തല്ലൂര്‍, വട്ടവട,മറയൂര്‍ എന്നിവടങ്ങളില്‍ നിലവില്‍ ക്യാരറ്റ് വിളവെടുത്തു കൊണ്ടിരിക്കുന്ന കര്‍ഷകരാണ് ഉത്പാദന ചിലവുപ്പോലും ലഭിക്കാതെ വലയുന്നത്.

വിളവെടുത്തശേഷം വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രെമോഷന്‍ കൗണ്‍സിലിന്റെ ലേല കേന്ദ്രത്തില്‍ എത്തിക്കുന്ന ഒന്നാം തരം ക്യാരറ്റിന് കിലോയ്്ക്ക് പത്തു മുതല്‍ പതിനാലുരൂപവരെയാണ് വില ലഭിക്കുന്നത്. മഴക്കുറവായതിനാല്‍ ജനുവരി മാസം മുതല്‍കൃഷിയിറക്കുന്നവര്‍ക്ക്് മറ്റുമാസങ്ങളില്‍ കൃഷിയിറക്കുന്നതിലും അധിക ചിലവാണ് വരാറുള്ളത്.

Carrot

മാര്‍ച്ച് -ഏപ്രില്‍ മാസം വിളവെടുക്കുന്ന ശീതകാല വിളകള്‍ക്ക് കഴിഞ്ഞ വര്‍ഷം വരെ അധിക വില ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ പ്രതിസന്ധികളെ അതിജീവിച്ച് കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് തുശ്ചമായ വില മാത്രമാണ് ലഭിക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ച്ചയായി ക്യാരറ്റിന് കിലോഗ്രാമിന് 14 രൂപയില്‍ താഴേമാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മൂന്നാറിലെയും മറയൂരിലെയും റീട്ടെയില്‍ വ്യാപാരികള്‍ 30 മുതല്‍ 35 രൂപവരെയാണ് വിപണിയില്‍ നിന്ന്് വാങ്ങുന്നത്.ഒരേക്കറില്‍ കൃഷിയിറക്കുന്നതിനും വിള പരിപാലിക്കുന്നതിനുമായി കര്‍ഷകര്‍ക്ക് മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം രൂപവരെയാണ് ചിലവ് വരുന്നത്.

കാലാവസ്ഥയും വിളയും അനുയോജ്യമാകുകയും മറ്റ് രോഗബാധയുണ്ടാകാതിരിക്കുകയും ചെയ്താല്‍ ഒരു ടണ്‍ മുതല്‍ രണ്ട് ടണ്‍വരെ വിളവ് ലഭിക്കും. നിലവിലെ വിലയനുസരിച്ച് ഒരേക്കറില്‍ ക്യാരറ്റ് വിളവ് എടുക്കുമ്പോള്‍ ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും നഷ്ടം സംഭവിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.ലാഭകരമായി കൃഷിയിറക്കാനാക്കാത്തതിനാല്‍ കര്‍ഷകരില്‍ പലരും ക്യാരറ്റ് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+