കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി, കാർട്ടൂണിന്റെ കൈ കെട്ടരുതെന്ന് അക്കാദമി

  • By
Google Oneindia Malayalam News

തിരുവനന്തപുരം: കെകെ സുഭാഷിന്‍റെ വിശ്വാസം രക്ഷതി എന്ന വിവാദ കാര്‍ട്ടൂണില്‍ പ്രതീകരണവുമായി മന്ത്രി എകെ ബാലന്‍. ലളിതകലാ അക്കാദമിയുടെ പുരസ്കാരത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ മത പ്രതീകരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് സാംസ്കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞു. കാര്‍ട്ടൂണിന് പുരസ്കാരം നല്‍കാനുളള തിരുമാനം പുനപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി കേരള കാര്‍ട്ടൂണ്‍ അക്കൗദമിയും രംഗത്തെത്തി. അക്കാദമിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

akbalandd

കാർട്ടൂണിന്റെ കൈ കെട്ടരുത്- കേരള കാർട്ടൂൺ അക്കാദമി
കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ കാർട്ടൂൺ അവാർഡിനെ കുറിച്ച് ഉണ്ടായ വിവാദം അത്യന്തം ഖേദകരമാണ്.അവാർഡ് നിർണയിച്ചത് കേരളത്തിലെ പ്രമുഖരായ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെട്ട സമിതിയാണ്.അത് അംഗീകരിക്കേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയാണ്. വിമർശനകലയായ കാർട്ടൂണിന്റെ കൈ കെട്ടിയാൽ അതിന്റെ അർത്ഥം തന്നെ നഷ്ടമാകും.ഇന്ത്യയിലെത്തന്നെ പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ നാടാണ് കേരളം.

തന്റെ കലയിലൂടെആരെയും തുറന്ന് വിമർശിച്ച കുഞ്ചൻ നമ്പ്യാരുടെ മഹനീയ പൈതൃകം കേരളത്തിനുണ്ട്.പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെ നിരന്തരം വരകളിലൂടെ വിമർശിക്കാൻ സുഹൃത്തു കൂടിയായ കാർട്ടൂണിസ്റ്റ് ശങ്കർ മടി കാണിച്ചിട്ടില്ല. അതിന്റെ പിന്തുടർച്ച മലയാളത്തിലെ കാർട്ടൂണിനുമുണ്ട് എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താൽപര്യങ്ങളുടെ കണ്ണടകളിലൂടെ നർമത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണ്.

<strong>അമിത് ഷാ അധ്യക്ഷ പദവി ഒഴിയില്ല!! വന്‍ നീക്കവുമായി ബിജെപി!! ലക്ഷ്യം മൂന്ന് സംസ്ഥാനങ്ങള്‍</strong>അമിത് ഷാ അധ്യക്ഷ പദവി ഒഴിയില്ല!! വന്‍ നീക്കവുമായി ബിജെപി!! ലക്ഷ്യം മൂന്ന് സംസ്ഥാനങ്ങള്‍

തുറന്ന വിമർശനത്തിലൂടെ ഭരണകർത്താക്കളെ ഉൾപ്പടെ നിശിതമായി വിമർശിച്ച തിരഞ്ഞെടുപ്പ് കാലമാണ് ഈയടുത്ത് കഴിഞ്ഞത് .ചിരി വരയുടെ കൈ കെട്ടരുത് എന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. തുറന്ന മനസോടെ വിമർശനവരകൾ ആസ്വദിക്കാനുള്ള അന്തരീക്ഷം പുലരട്ടെ. ചിരിയും ചിന്തയും മായാതിരിക്കട്ടെ.തോമസ് ആൻറണി
സെക്രട്ടറി
കേരള കാർട്ടൂൺ അക്കാദമി

English summary
Cartoon contraversy: cartoon accademi's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X