Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്രിസ്തു ചിരിക്കട്ടെ!! കാര്‍ട്ടൂണ്‍ വിവാദത്തില്‍ വൈദികന്‍റെ വേറിട്ട കുറിപ്പ്, വൈറല്‍

കെകെ സുഭാഷിന്‍റെ 'വിശ്വാസം രക്ഷതി' എന്ന പേരിലെ കാര്‍ട്ടൂണില്‍ വിവാദം കനക്കുകയാണ്. പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്.കാര്‍ട്ടൂണ്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പ്രചരണമാണ് ശക്തമായിരിക്കുന്നത്. കാര്‍ട്ടൂണ്‍ മത പ്രതീകങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രി എകെ ബാലന്‍.

എന്നാല്‍ കാര്‍ട്ടൂണ്‍ വിവാദത്തല്‍ വ്യത്യസ്ത കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വൈദികന്‍. പഞ്ചാബിലെ ബര്‍ണാലയില്‍ മിഷണറീസ് സൊസൈറ്റി ഓഫ് സെന്‍റ് തോമസ് ദ അപൊസ്റ്റെല്‍ സഭാ വൈദികനായ ഫാ ജോസ് വള്ളിക്കാട്ടിന്‍റേതാണ് കുറിപ്പ്. കുറിപ്പ് വായിക്കാം

 പോലീസിനും സിപിഎമ്മിനും

പോലീസിനും സിപിഎമ്മിനും

സത്യത്തിൽ വ്രണം ഉണ്ടാകേണ്ടത് പോലീസിനായിരുന്നു, തൊപ്പിക്കു മുകളിലാണല്ലോ എല്ലാം നടക്കുന്നത്.സി പി എമ്മിനും വ്രണമുണ്ടാകേണ്ടിയിരുന്നു, വലിയൊരു കോഴിയെ അത്ര ചെറുതല്ലാത്ത വിധം ഒതുക്കി നിർത്തിയിട്ടുണ്ടല്ലോ.അഭിനവ നായർക്ക് വ്രണം ഉണ്ടാവാൻ സാധ്യതയില്ല, അയാളുടെ വായോളം വ്രണം വേറെന്തങ്കിലും ഉണ്ടോ? വ്രണപ്പെട്ടാൽ തന്നെ പിൻവലിപ്പിക്കാൻ ഒന്നും അങ്ങേരു മുതിരത്തില്ല, മടിയിൽ ഒളിപ്പിച്ചിട്ടുള്ള വെടികോപ്പെടുത് അങ്ങ പെരുമാറത്തെ ഉള്ളൂ.

 എനിക്കറിയില്ല

എനിക്കറിയില്ല

പിന്നിപ്പം വിശ്വാസികൾക്കാർക്കെങ്കിലും വ്രണപ്പെട്ടോ എന്ന് എനിക്ക് അറിയില്ല. അവർക്ക് വ്രണപ്പെടാൻ ക്രിസ്തുവിന്റെ ഏതു ദർശനത്തെയാണ് കളിയാക്കിയിരിക്കുന്നത്? സഭയുടെ ഏതു കാര്യത്തെയാണ് ആക്ഷേപിച്ചിരിക്കുന്നത്? എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ലല്ലോ കീവർഗീസ് പുണ്യാള! മാമോദീസ വെള്ളം തലേൽ വീഴുമ്പോ ബുദ്ധി മരവിക്കുമെന്നോ, ഇല്ലെങ്കിൽ സ്വയം ബുദ്ധിഹീനനാകണം എന്നോ ഏത് വേദോപദേശ പുസ്തകത്തിലാണ് എഴുതിയിരിക്കുന്നത് എന്ന് എത്ര പരതിയിട്ടും കിട്ടിയില്ല ന്റെ ഗവറിയേൽ മാലാകേ.

 കളിയാക്കുമ്പോഴായിരുന്നു

കളിയാക്കുമ്പോഴായിരുന്നു

സെമിനാരിയിൽ സാഹിത്യ സമാജത്തിനു തമാശ പരിപാടികളിൽ ഏറ്റവും വിജയിച്ചിരുന്നത് അധ്യാപകരായ വൈദികരെ കളിയാക്കുമ്പോഴായിരുന്നു. വളരെ നർമ്മത്തോടെ കളിയാക്കിയ ഒരു വൈദിക അധ്യാപകൻ പിന്നീട് എന്നും അദ്ദേഹത്തിന്റെ വിഷയത്തിൽ മാർക്ക് കുറച്ചേ തരുമായിരുന്നുള്ളൂ. എന്നിട്ടും നാം അച്ചനായി.

 ആക്രോശിക്കുന്നു

ആക്രോശിക്കുന്നു

താൻ ആഗ്രഹിച്ച പ്രവർത്തികൾ ശിഷ്യർ ചെയ്യുന്നു എന്ന് കണ്ടു സന്തോഷിക്കുന്ന -ചിരിക്കുന്ന- ക്രിസ്തുവിനെ ലൂക്ക സുവിശേഷകൻ വരച്ചിടുന്നുണ്ട് (ലൂക്ക 10:21). ചിരിക്കുന്ന ക്രിസ്തു സുവിശേഷങ്ങളിൽ നിന്നും സഭയിൽ നിന്നും ഇറങ്ങി പോയിരിക്കുന്നു. ഇപ്പോ ഉള്ള ക്രിസ്തു മുഖപേശികൾ വലിച്ചു പിടിച്ചു ഗൗരവം വിടാതെ എന്റെ സഭയിൽ ആരും മിണ്ടരുത് എന്ന് ആക്രോശിക്കുന്നു.

 ക്രിസ്തു ചിരിക്കട്ടെ

ക്രിസ്തു ചിരിക്കട്ടെ

ഇതിപ്പം മൂന്നോ നാലോ അധികാര വരാഹങ്ങൾക്ക് നൊന്തതിനാൽ ലോകത്തിന്റെ വ്രണം മുഴുവൻ സ്വയം ഏറ്റെടുത്തു ലോകസമക്ഷം പുഴുപ്പിച്ചു മണപ്പിച്ചു ജറീക്കോയിലേക്കുള്ള പാതയിൽ കിടപ്പാണ്... ഏതെങ്കിലും ശമരായൻ വരണം ക്ഷമയുടെയും, സ്നേഹത്തിന്റെയും, കരുണയുടെയും എളിമയുടെയും വീഞ്ഞും എണ്ണയും വെച്ച് കെട്ടി ആ വ്രണം ഒന്നുണക്കാൻ...ക്രിസ്തു ചിരിക്കട്ടെ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+