കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ട്ടൂണ്‍ വിവാദം: മന്ത്രി എകെ ബാലന്‍റെ ഇടപെടല്‍ അനവസരത്തിലെന്ന് നിര്‍വാഹക സമിതി

  • By
Google Oneindia Malayalam News

തൃശ്ശൂര്‍: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ജൂറിയുടെ തിരുമാനത്തെ പിന്തുണച്ച് നിര്‍വ്വാഹക സമിതിയും രംഗത്ത്. മന്ത്രി എകെ ബാലന്‍റെ ഇടപെടല്‍ അനവസരത്തിലാണെന്നും നിര്‍വ്വാഹക സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. അവാര്‍ഡ് പുനപരിശോധിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല. മന്ത്രിയുടേത് അനവസരത്തിലുള്ള ഇടപെടലാണ്. കാര്‍‍ട്ടൂണില്‍ മതനിന്ദ ഉണ്ടായിട്ടില്ലെന്നും നിര്‍വ്വാഹക സമിതി അഭിപ്രായപ്പെട്ടു.

 cartoon-

അതേസമയം നിര്‍വ്വാഹക സമിതിക്ക് ശേഷം അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം നടക്കും. ഈ യോഗത്തിന് ശേഷമായിരിക്കും വിഷയത്തില്‍ അക്കാദമി അന്തിമ നിലപാട് കൈക്കൊളളുക.

<strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ</strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ

കെകെ സുഭാഷിന്‍റെ 'വിശ്വാസം രക്ഷതി' എന്ന പേരിലെ കാര്‍ട്ടൂണാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്.കാര്‍ട്ടൂണ്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പ്രചരണമാണ് ഉയര്‍ന്നത്.

<strong>24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍</strong>24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍

ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ മത പ്രതീകരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് സാംസ്കാരിക മന്ത്രി എകെ ബാലനും പറഞ്ഞിരുന്നു. കാര്‍ട്ടൂണിന് പുരസ്കാരം നല്‍കാനുളള തിരുമാനം പുനപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

<strong>ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ</strong>ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ

English summary
Cartoon contoversy: Lalitha kala Accademy reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X