കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം അതിജീവിച്ചവര്‍ക്കായി കാര്‍ട്ടൂണ്‍ പ്രദര്‍ശനം, ലഭിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക്!!

Google Oneindia Malayalam News

ആലുവ: പ്രളയത്തില്‍ അതിജീവിച്ചവര്‍ക്കായി കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഒരുങ്ങുന്നു. പ്രളയത്തിലകപ്പെട്ടവരുള്‍പ്പെടെയുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ ചേര്‍ന്നാണ് അതിജീവനമെന്ന പേരില്‍ പ്രദര്‍ശനം നടത്തുന്നത്. പ്രളയത്തില്‍ എല്ലാം തകര്‍ന്നവര്‍ക്ക് മുന്നോട്ടുള്ള വഴിയില്‍ ധൈര്യവും ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള പോസിറ്റീവായ കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനുള്ളത്. സമൂഹത്തിലെ അഴുക്കുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമല്ല കാര്‍ട്ടൂണുകളുടെ ലക്ഷ്്യമെന്ന് കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മന്‍ ഇബ്രാഹിം ബാദുഷ പറഞ്ഞു. അതേസമയം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

1

സെപ്റ്റംബര്‍ മൂന്നിന് ആലുവാ റെയില്‍വേസ്റ്റേഷന് മുമ്പിലായിട്ടാണ് പ്രദര്‍ശനം നടത്തുക. ലൈവ് കാരിക്കേച്ചര്‍ ഷോയും ഇതോടൊപ്പം ഉണ്ടാകും. ആലുവ എംഎല്‍എ അന്‍വര്‍ സാദത്താണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുക. അന്നേ ദിവസം രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറുവരെ കലാകാരന്‍മാര്‍ പൊതുജനങ്ങളുടെ ലൈവ് കാരിക്കേച്ചറുകളും വരയ്ക്കും. ഇതുവഴി സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ നൂറില്‍പരം രചനകള്‍ പ്രദര്‍ശനത്തിനുണ്ടാവും. ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തുന്നത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെയര്‍മാനും പ്രമുഖ കാര്‍ട്ടൂണിസ്റ്റുമായ സുകുമാര്‍ ആണ്.

ബിജെപിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിക്കുന്നു? 16 സീറ്റില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരില്ല!!ബിജെപിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിക്കുന്നു? 16 സീറ്റില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരില്ല!!

സൗദിയില്‍ ഇന്ത്യന്‍ യുവതിയുടെ മരണത്തില്‍ ദുരൂഹത... വീട്ടുടമ കൊലപ്പെടുത്തിയതാണെന്ന് കുടുംബംസൗദിയില്‍ ഇന്ത്യന്‍ യുവതിയുടെ മരണത്തില്‍ ദുരൂഹത... വീട്ടുടമ കൊലപ്പെടുത്തിയതാണെന്ന് കുടുംബം

English summary
cartoon fest in aluva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X