കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്റെ കേസുകള്‍ കേട്ടാല്‍ ഞെട്ടും, ഏറ്റവും കൂടുതല്‍ കേസുകള്‍ മുഖ്യമന്ത്രിക്കു തന്നെ

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ ഏറ്റവുമധികം കേസുകളുള്ളത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെന്ന് റിപ്പോര്‍ട്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 31 കേസുകളാണ് ലോകായുക്ത മുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക ലഭിച്ച രേഖകളിലാണ് ഇത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 19 മന്ത്രിമാര്‍ക്കെതിരെ 139 കേസുകളാണ് ലോകായുക്ത എടുത്തിരിക്കുന്നത്. മന്ത്രിസഭ അധികാരമേറ്റത് മുതല്‍ 2016 ഫെബ്രുവരിവരെയുള്ള വിവരങ്ങളാണ് വിവരാവകാശം വഴി ലഭിച്ചത്.

Oommen Chandy

കേസുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. തിരുവഞ്ചൂരിനെതിരെ പതിനാല് കേസുകളാണുള്ളത്. മുസ്ലീം ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ അബ്ദുറബ്ബിന്റെ പേരില്‍ പതിനൊന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെയുള്ള കേസുകളില്‍ ഏറ്റവും വിവദങ്ങള്‍ സൃഷ്ടിച്ച കളമശേരി, പാറ്റൂര്‍ ഭൂമി തട്ടിപ്പു കേസുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

2016 ഫെബ്രുവരി 20 വരെ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും എതിരെയുള്ള 51 പരാതികളിലാണ് തീര്‍പ്പു കല്‍പ്പിച്ചതെന്നും വിവരാവകാശത്തില്‍ പറയുന്നു. രമേശ് ചെന്നിത്തലയുടെ പേരില്‍ ഒമ്പത് കേസുകളും അടൂര്‍ പ്രകാശിന്റെയും മഞ്ഞളാംകുഴി അലിയുടെ പേരില്‍ എട്ട് കേസുകളുമാണ്് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിഎസ് ശിവകുമാറിന്റെ പേരില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിഎന്‍ ബാലകൃഷ്ണന്‍, പിജെ ജോസഫ് എന്നിവരുടെ പേരില്‍ ആറ് കേസുകളാണ് ലോകായുക്ത രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എംകെ മുനീര്‍, ഷിബു ബേബി ജോണ്‍ എന്നിവരുടെ പേരില്‍ ഒന്നു വീതം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Chief Minister Oommen chandy have lot of case in udf cabinet report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X