കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 ഡിഗ്രിയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതി

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: സ്ത്രീപക്ഷ സിനിമയെന്ന പേരില്‍ പുറത്തിറങ്ങിയ 100 ഡിഗ്രി സെല്‍ഷ്യസ് എന്ന സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിയ്ക്കുന്നവെന്ന് പരാതി. ചിത്രം നിരോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയിരിയ്ക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ മനോജ് നാരായണനാണ് പരാതി നല്‍കിയത്.

ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചരിയ്ക്കുന്നതെന്ന് സംവിധായകന്‍ രേകേഷ് ഗോപന്‍. നിയമനടപടികളുമായി മുന്നോട്ട്് പോകുമെന്ന് രാകേഷ് ഗോപന്‍ അറിയിച്ചു. സമകാലിക സ്ത്രീ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പറയുന്നതാണ് ചിത്രം.

100 degree celsius

ഒക്ടോബര്‍ പത്തിനാണ് 100 ഡിഗ്രി സെല്‍ഷ്യസ് റിലീസായത്. ശ്വേത മേനോന്‍, ഭാമ, മേഘ്‌ന രാജ്, അനന്യ, ഹരിത എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. എആര്‍ എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ റോയ്‌സണ്‍ വെള്ളറ നിര്‍മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിയ്ക്കുന്നത് വിനു എബ്രഹാമാണ്.

കൊച്ചിയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിയ്ക്കുന്നത്. അതേ സമയം പ്രദര്‍ശനം നിരോധിയ്ക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു പരാതിയും ബാംഗ്ലൂര്‍ ഹൈക്കോടതിയില്‍ ലഭിച്ചിട്ടുണ്ട്.

English summary
Rakesh Gopan directed Malayalam film "100 Degree Celsius" seems to have messed up in trouble. A case has been filed against censor board for allowing to show women in bad light in the movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X