കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിയിടം നശിപ്പിച്ചതിനും പൊലീസിനെ തടഞ്ഞതിനും നാലു പേര്‍ക്കെതിരെ കേസ്

  • By Desk
Google Oneindia Malayalam News

ആദൂര്‍: പറമ്പില്‍ അതിക്രമിച്ച് കയറി കൃഷി നശിപ്പിച്ചതിനും പരാതി അന്വേഷിച്ചെത്തിയ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ദമ്പതികള്‍ക്കും രണ്ട് മക്കള്‍ക്കുമെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.

ഇതരസംസ്ഥാന തൊഴിലാളികളുടെ 341 താമസസ്ഥലങ്ങള്‍ വാസയോഗ്യമല്ലെന്ന് ഡിഎംഒ; കുത്തിവെയ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളാല്‍ രോഗങ്ങള്‍ വര്‍ധിക്കുന്നുഇതരസംസ്ഥാന തൊഴിലാളികളുടെ 341 താമസസ്ഥലങ്ങള്‍ വാസയോഗ്യമല്ലെന്ന് ഡിഎംഒ; കുത്തിവെയ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളാല്‍ രോഗങ്ങള്‍ വര്‍ധിക്കുന്നു

ലിംഗപ്പ പൂജാരി, ഭാര്യ കമലാക്ഷി, മക്കളായ സുരേഷ്, രമേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ദേലംപാടി മയ്യളയിലെ പുരന്ദരയുടെ അര ഏക്കര്‍ പറമ്പിലെ കൃഷിയിടം ബന്ധുവായ ലിംഗപ്പ പൂജാരിയും ഭാര്യയും മക്കളും ചേര്‍ന്ന് നശിപ്പിച്ചുവെന്നാണ് പരാതി.

police

ഇത് സംബന്ധിച്ച് അന്വേഷണത്തിന് വീട്ടിലെത്തിയ ആദൂര്‍ സ്റ്റേഷനിലെ പൊലീസുകാരായ രാജു, അനീഷ് എന്നിവരോട് അപമര്യാദയായി പെരുമാറുകയും പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനും പിന്നീട് കേസെടുക്കുകയായിരുന്നു.

English summary
case against 4 peoples for destroying cultivated land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X