Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം: ഉണ്ണി മുകുന്ദനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി!

സ്ത്രീത്വത്തെ അപമാനിക്കുവാൻ ശ്രമിച്ച കേസിൽ ഉണ്ണി മുകുന്ദന് കുരുക്ക് മുറുകുന്നു. കേസ് ഒത്തു തീര്‍പ്പായെന്ന പ്രചരണങ്ങള്‍ക്കിടെയാണ് നടനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്. കേസ് പിന്‍വലിക്കാന്‍ ഉണ്ണിയുടെ സുഹൃത്തുക്കള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും യുവതി പറഞ്ഞു.

സിനിമയുടെ കഥ പറയാന്‍ എത്തിയ തന്നോട് ഉണ്ണി മുകുന്ദന്‍ അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി.പിന്നാലെ കേസ് കോടതി കയറിയിരുന്നു. ഇപ്പോള്‍ നടനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. മംഗളം ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

പരാതിയിൽ പറയുന്നത്

പരാതിയിൽ പറയുന്നത്

കഴിഞ്ഞ ഓഗസ്റ്റ് 23 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയുടെ കഥ പറയാന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണ് ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്നപ്പോഴായിരുന്നു സംഭവം നടന്നതെന്നാണ് യുവതിയുടെ ആരോപണം.

സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടപ്പോള്‍

സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടപ്പോള്‍

സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ പിന്നീട് കൊണ്ടുവരാം എന്ന് പറഞ്ഞ് ഇറങ്ങാന്‍ തുനിയുകയായിരുന്നു. എന്നാല്‍ ഈ സമയം ഉണ്ണി മുകുന്ദന്‍ മോശമായി പെരുമാറി എന്നാണ് യുവതിയുടെ പരാതി.പിന്നാലെ കേസ് കോടതി കയറി. കോടതിയില്‍ ഉണ്ണി മുകന്ദനെതിരെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

 പണം ആവശ്യപ്പെട്ടു

പണം ആവശ്യപ്പെട്ടു

അതേസമയം യുവതി പരാതി നൽകിയ പിന്നാലെ യുവതി പണമാശ്യപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നടനും കോടതിയെ സമീപിച്ചു. 25 ലക്ഷം രൂപയാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടതെന്നാണ് നടന്‍റെ പരാതിയില്‍ പറയുന്നത്.

 കോടതി കയറി

കോടതി കയറി

ഡിസംബര്‍ 10 നാണ് ഇത് ചൂണ്ടിക്കാട്ടി നടന്‍ പോലീസില്‍ പരാതി നല്‍കിയത്. അതിനിടെ തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും പുറത്ത് വിട്ട് അപമാനിച്ചു എന്ന് പറഞ്ഞ് മറ്റൊരു പരാതിയും യുവതി ഉണ്ണി മുകുന്ദനെതിരെ നല്‍കിയിരുന്നു.

 ക്രോസ് വിസ്താരം

ക്രോസ് വിസ്താരം

പിന്നാലെ കോടതി യുവതിയെ ക്രോസ് വിസ്താരം ചെയ്തു. നടപടി തുടരുന്നതിനിടെ കേസ് ഒത്തുതീര്‍പ്പായെന്ന രീതിയില്‍ സിനിമാ മേഖലയില്‍ ശക്തമായ പ്രചരണം നടന്നു. ഇതോടെയാണ് സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്.

 പരാതി നല്‍കി

പരാതി നല്‍കി

നടനെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ലെന്ന് യുവതി പറഞ്ഞു. '25 ലക്ഷം രൂപയ്ക്കായി ബ്ലാക്ക് മെയില്‍ ചെയ്തെന്നാണ് നടന്‍ തനിക്കെതിരെ പരാതി നല്‍കിയിരുന്നെന്നാണ് കേട്ടത്.

 പോലീസ് വിളിച്ചിട്ടില്ല

പോലീസ് വിളിച്ചിട്ടില്ല

എന്നാല്‍ ഇത് സംബന്ധിച്ച് തന്നെ പോലീസ് വിളിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. കേസില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

 ഭീഷണിപ്പെടുത്തുന്നു

ഭീഷണിപ്പെടുത്തുന്നു

ഉണ്ണി മുകുന്ദന്‍റെ സുഹൃത്തുക്കള്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നുംയുവതി പറഞ്ഞു. ഉണ്ണിക്ക് വീണ്ടും തന്നെ കാണണമെന്നാണ് ഭീഷണിപ്പെടുത്താന്‍ വിളിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞത്.

 റെക്കോഡ് ചെയ്തു

റെക്കോഡ് ചെയ്തു

അതോടെ അത്തരം ഫോണ്‍ കോളുകള്‍ ഒഴിവാക്കി.സുത്തുക്കളുടെ ഫോണ്‍ വിളികള്‍ റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്.ആവശ്യം വരുമ്പോള്‍ അത് കോടതിയില്‍ സമര്‍പ്പിക്കും.

 പിന്നോട്ട് പോവില്ല

പിന്നോട്ട് പോവില്ല

കേസില്‍ നിന്ന് പിന്നോട്ട് പോകില്ല. വിവാദമാകുമെന്നും സ്ത്രീ എന്ന നിലയില്‍ ബുദ്ധിമുണ്ടാകുമെന്നും കരിതിയാണ് നേരിട്ട് കോടതിയെ സമീപിച്ചതെന്നും യുവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+