പിണറായിയുടെ പോലീസ് ഉണര്‍ന്നു!! വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ചതിന് ലക്ഷ്മി നായര്‍ക്കെതിരെ കേസ്
ലക്ഷ്മി നായര്‍ക്കെതിരെ കേസ്. വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്.
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസ്. വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പേരൂര്‍ക്കട പോലീസാണ് കേസെടുത്തിരിക്കുന്നത്. കന്‍റോണ്‍മെന്‍റ് എസി കെഇ ബൈജുവിനാണ് അന്വേഷണ ചുമതല. എസ്ഇ, എസ്ടി ആക്ട് പ്രകാരമാണ് കേസ്.
മൂന്ന് പരാതികളാണ് വിദ്യാര്‍ഥികള്‍ നല്‍കിയിരുന്നത്. ഇതില്‍ കഴമ്പുണ്ടെന്ന് തോന്നിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 21നാണ് പരാതി നല്‍കിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് തങ്ങളെ വിളിപ്പിക്കുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് കേസില്‍ ഇടപെട്ടിരിക്കുന്നതെന്നും പോലീസ്.

പോലീസ് നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതോടെയാണ് പോലീസ് ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായിരിക്കുന്നത്. എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.
ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ ഇത്രയും വൈകിയതിനെ വിദ്യാര്‍ഥികള്‍ അപലപിച്ചു. ബോധപൂര്‍വം വൈകിപ്പിച്ചതാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ലക്ഷ്മി നായരെയും മാനേജ്മെന്‍റിനെയും സഹായികുന്നന്ന നിലപാടാണ് പോലീസിന്‍റേതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.












Click it and Unblock the Notifications