കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഭിഭാഷകനടക്കം 7 പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

കാഞ്ഞങ്ങാട്: പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശിയും നയബസാറിലെ വാട്‌സ്ആപ്പ് മൊബൈല്‍ ഷോപ്പുടമയുംമായ സി.എച്ച് യൂനസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അഭിഭാഷകനടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിസാര്‍, അജാനൂര്‍ കടപ്പുറം മത്തായി മുക്കിലെ രാഹുല്‍ എന്ന കിച്ചു, മത്തായി മുക്കിലെ സുശീല്‍, അജാനൂര്‍ കടപ്പുറത്തെ സച്ചു, ബാബു, മടക്കരയിലെ ഷംസീര്‍, ഇവര്‍ക്ക് ഒത്താശ നല്‍കിയ ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനെതിരെയുമാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. മടക്കരയിലെ നിസാര്‍, ഹാരിസ്, പടന്നയിലെ ഫൈസല്‍ എന്നിവര്‍ യൂനസിനെയും കുന്നുംകൈയിലെ അമീറിനെയും ബിസിനസ് കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എട്ടുമാസം മുമ്പ് പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാറില്‍ കണ്ണൂരിലേക്ക് കൊണ്ടുപോയിരുന്നു.

അവിടെ നിന്നും വേറൊരു സംഘം വന്ന് നിസാറുമായി സംസാരിക്കുകയും പിന്നീട് അവർ മാഹിയിലേക്ക് പോകുകയും ചെയ്തു . മാഹി പള്ളിക്കടുത്ത് വെച്ച് മുമ്പ് വന്ന സംഘവുമായി നിസാര്‍ സംസാരിക്കുന്നതിനിടെ ഇവർ തമ്മിൽ തര്‍ക്കമുണ്ടായി.ഇതേ തുടർന്ന് കാറിന്റെ ഗ്ലാസ് തകര്‍ത്ത് നിസാറിന്റെ കൈയിലുണ്ടായിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം കടന്നുകളഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ വീണ്ടും നിസാറും സംഘവും യൂനസിന്റെ കടയിലെക്ക് വരികയും കാറിന്റെ താക്കോല്‍ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു.

Kidnap

അവിടെ നിന്ന് യൂനസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം മത്തായിമുക്കിലേക്ക് കൊണ്ടുപോയി അവരുടെ കൈയിലുണ്ടായിരുന്ന എഗ്രിമെന്റിലും ചെക്കിലും ഒപ്പിടണമെന്നും ഇല്ലെങ്കില്‍ യൂനസിനെ കടലില്‍ മുക്കി കൊല്ലുമെന്നും ഭീഷണി പെടുത്തി. ഭീഷണിയെ പേടിച്ച് ഒപ്പിടാമെന്ന് സമ്മതിച്ച യൂനസിനെ കോട്ടച്ചേരിയിലെ അഭിഭാഷകന്റെ അടുത്തെത്തിക്കുകയും അഭിഭാഷകനുംതന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യൂനസിന്റെ പരാതി. കഴിഞ്ഞദിവസം വീണ്ടും ഇതേ സംഘം വന്ന് കട തകര്‍ക്കുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് യൂനസ് പൊലീസില്‍ പരാതി നല്‍കിയത്.

English summary
Case against advocate and seven others for kidnaping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X