ബിനോയ് കോടിയേരിക്ക് ഒളിവുജീവിതം അവസാനിപ്പിക്കാം... ആശ്വാസമായി മുന്‍കൂര്‍ ജാമ്യം; കര്‍ശന ഉപാധികൾ
Recommended Video
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണത്തോട് സഹകരിക്കണം. ഒരാളുടെ ജാമ്യവും 25000 രൂപ കോടതിയില്‍ കെട്ടിവയ്ക്കുകയും വേണം. കൂടാതെ ഡിഎന്‍എ പരിശോധന ആവശ്യമെങ്കില്‍ അതിനോട് സഹകരിക്കുകയും വേണം
ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കേസ് എടുത്തിരുന്നു. ഇത് അറസ്റ്റിലേക്ക് നീങ്ങും എന്ന് ഉറപ്പായ സാഹചര്യത്തില്‍ ബിനോയ് ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കുകകയും ആയിരുന്നു.

വിവാഹ വാഗ്ദാനം
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരുന്ന ബിഹാര്‍ സ്വദേശിനി ആയിരുന്നു പരാതിക്കാരി. ബിനോയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടി കൂടിയുണ്ട് എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ബലാത്സംഗ കേസ് ഒഴിയുമോ
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതിയില്‍ വഞ്ചനാ കുറ്റവും ബലാത്സംഗ കുറ്റവും ആയിരുന്നു മുംബൈ പോലീസ് ബിനോയ്ക്കെതിരെ ചുമത്തിയിരുന്നത്. ബലാത്സംഗ കുറ്റം ചുമത്തിയതിനെതിരെ ആയിരുന്നു ബിനോയുടെ അഭിഭാഷകന് കോടതിയില്‍ ശക്തമായ വാദിച്ചത്. ഈ വാദം കോടതി അംഗീകരിച്ചു എന്ന് വേണം കരുതാന്‍.

തെളിവുകള്‍ രക്ഷയായി
കേസില്‍ യുവതി ഹാജരാക്കിയ തെളിവുകള്‍ ഒടുവില്‍ ബിനോയ് കോടിയേരിക്ക് അനുകൂലമായി എന്ന് വേണം സംശയിക്കാന്‍. വിവാഹം സാക്ഷ്യപ്പെടുത്തുന്ന നോട്ടറി രേഖ തെറ്റാണെന്ന് പാസ്പോര്‍ട്ട് രേഖ സമര്‍പ്പിച്ച് ബിനോയ് തെളിയിച്ചിരുന്നു. യുവതി സമര്‍പ്പിച്ച മറ്റ് രേഖകള്‍ പീഡനാരോപണത്തെ സാധൂകരിക്കുന്നവയും അല്ല.

ഇനി ഒളിവില്‍ വേണ്ട
ബിനോയില്‍ നിന്ന് വിവരം ശേഖരിക്കാന്‍ മുംബൈ പോലീസ് കേരളത്തില്‍ എത്തിയിരുന്നു. അന്ന് മുതല്‍ ബിനോയ് ഒളിവില്‍ ആണ്. ഇനി എന്തായാലും ബിനോയ്ക്ക് ഒളിവുജീവിതം അവസാനിപ്പിക്കാം. ഒരു മാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുകയും ചെയ്യണം.

എന്ത് സംഭവിക്കും
നിലവിലെ സാഹചര്യത്തില്‍ മുംബൈ പോലീസിനെ സംബന്ധിച്ച് അന്വേഷണം കുറേക്കൂടി എളുപ്പമാകും. ബിനോയില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും. ബലാത്സംഗ കുറ്റം നിലനിന്നാലോ ഇല്ലെങ്കിലോ അത് ഡിഎന്‍എ ടെസ്റ്റ് പോലുള്ള നടപടികള്‍ക്ക് വിഘാതമാവില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications