കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനോയ് കോടിയേരിയ്ക്ക് ആശ്വാസം; അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞു... മുൻകൂർ ജാമ്യത്തിൽ വിധി വൈകും

Google Oneindia Malayalam News

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ ബിനോയ് കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത് എന്ന് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി. ബിനോയ് കോടിയേരിയ്ക്ക് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചത്. ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും.

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമം ആണ് യുവതിയുടേത് എന്ന രീതിയില്‍ ആയിരുന്നു ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ വാദിച്ചത്. യുവതി അയച്ച വക്കീല്‍ നോട്ടീസിലും പരാതിയിലും വൈരുദ്ധ്യം ഉണ്ടെന്നാണ് മറ്റൊരു വാദം. വിവാഹം കഴിച്ചു എന്നായിരുന്നു വക്കീല്‍ നോട്ടീസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് ആരോണം.

യുവതിയുടെ പരാതിയില്‍ ബിനോയ്‌ക്കെതിരെ വഞ്ചന കുറ്റം മാത്രമേ ചുമത്താനാകൂ എന്നും ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്നും ബിനോയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇതിനിടെ പുതിയ തെളിവുകളും യുവതി ഹാജരാക്കി.

ബിഹാര്‍ സ്വദേശിനി

ബിഹാര്‍ സ്വദേശിനി

ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരുന്ന യുവതിയാണ് പരാതിക്കാരി. ദുബായില്‍ വച്ചായിരുന്നു തങ്ങള്‍ പരിചയപ്പെട്ടത് എന്നാണ് പറയുന്നത്. പിന്നീട് ബിനോയുടെ കുഞ്ഞിനെ താന്‍ പ്രസവിച്ചു എന്നും പറയുന്നുണ്ട്. പോലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം എന്നാണ് പറയുന്നത്. എന്നാല്‍ പുറത്ത് വിട്ട രേഖകള്‍ അവകാശപ്പെടുന്നത് ബിനോയ് യുവതിയെ വിവാഹം ചെയ്തു എന്നാണ്.

വ്യാജ രേഖ

വ്യാജ രേഖ

വിവാഹം സ്ഥിരീകരിക്കാന്‍ യുവതി സമര്‍പ്പിച്ച രേഖയും വ്യാജമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത നോട്ടറി തന്നെ പിന്നീട് ഇത് നിരാകരിച്ചിരുന്നു. ആ രേഖയില്‍ പറയുന്ന ദിവസം ബിനോയ് ദുബായില്‍ ആയിരുന്നു എന്നതിന്റെ പാസ്‌പോര്‍ട്ട് രേഖകളും കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.

ഡിഎന്‍എ ടെസ്റ്റ്

ഡിഎന്‍എ ടെസ്റ്റ്

ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയുടെ അഭിഭാഷകനും അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. യുവതി നേരത്തേ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഡിഎന്‍എ പരിശോധന നടത്താന്‍ ബിനോയ് കോടിയേരിയെ കസ്റ്റഡിയില്‍ വേണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യങ്ങളില്‍ ഒന്ന്.

തെളിവുകള്‍ അനവധി

തെളിവുകള്‍ അനവധി

ബിനോയും യുവതിയും തമ്മിലുള്ള ബന്ധത്തിന് തെളിവുകള്‍ അനവധിയാണെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ ഹോട്ടലില്‍ ഒരുമിച്ച് താമസിച്ചത് സംബന്ധിച്ച തെളിവുകള്‍ പോലീസിന്റെ കൈവശം ഉണ്ട്. കൂടാതെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച രേഖകളും പോലീസിന് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലും പിതാവിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേരാണ് ഉള്ളത്.

പുതിയ തെളിവുകൾ

പുതിയ തെളിവുകൾ


ഇതിനിടെ ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകളുമായി യുവതി വീണ്ടും രംഗത്തെത്തി. 2015 ൽ തനിക്കും കുഞ്ഞിനും ബിനോയ് ദുബായിലേക്ക് ടൂറിസ്റ്റ് വിസ അയച്ച് നൽകിയതായാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബിനോയുടെ സ്വന്തം ഇ മെയിൽ വിലാസത്തിൽ നിന്നാണ് തന്റെ ഇ മെയിലിലേക്ക് വിസ അയച്ച് തന്നത് എന്നാണ് യുവതി പറയുന്നത്.

English summary
Case against Binoy Kodiyeri: Mumbai Dindoshi Sessions Court stays arrest till July 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X