അറസ്റ്റോ ജാമ്യമോ... ബിനോയ് കോടിയേരിയുടെ കാര്യത്തില്‍ ഒരു ദിവസം കൂടി കാക്കണം; അതുവരെ അറസ്റ്റില്ല
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മുംബൈ സെഷന്‍സ് കോടതി മാറ്റി വച്ചു. ജൂലായ് 2, ചൊവ്വാഴ്ച കോടതി ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കും. അതുവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുത് എന്ന് മുംബൈ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരുന്ന യുവതിയെ ബിനോയ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് കേസ്. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും യുവതി അവകാശപ്പെടുന്നുണ്ട്. കേസില്‍ മുംബൈ പോലീസ് ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍ നീങ്ങുന്നതിനിടെ ആയിരുന്നു മുന്‍കൂര്‍ ജാമ്യം തേടിയത്. ബിനോയ് ഇപ്പോഴും ഒളിവിലാണ്.

യുവതിയ്ക്ക് പ്രത്യേകം അഭിഭാഷകനെ വയ്ക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. പുതിയ തെളിവുകള്‍ സംബന്ധിച്ച് എഴുതി നല്‍കാനും ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന് മുഖേന യുവതി പുതിയ തെളിവുകള്‍ കൈമാറിയിട്ടുണ്ട് എന്നാണ് വിവരം.
വിവാഹ വാഗ്ദാനം നല്കിയാല് പിന്നെ അതെങ്ങനെ പീഡനം ആകും എന്ന വാദം ആയിരുന്നു ബിനോയുടെ അഭിഭാഷകന് ഉയര്‍ത്തിയത്. യുവതിയെ വിവാഹം കഴിച്ചു എന്ന പറയുന്ന ദിവസം ബിനോയ് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബിനോയ്ക്കെതിരെ യുവതി അസംഖ്യം തെളിവുകളാണ് നല്‍കിയിട്ടുള്ളത്.
യുവതിയുടെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയുടെ പേരാണ്. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്പോര്‍ട്ടിലും പിതാവിന്റെ സ്ഥാനത്ത് ബിനോയ് തന്നെയാണ്. കൂടാതെ തനിക്കും കുഞ്ഞിനും ദുബായിലേക്ക് ടൂറിസ്റ്റ് വിസ ബിനോയ് അയച്ചുനല്‍കിയതിന്റെ തെളിവുകളും കൈവശം ഉണ്ടെന്നാണ് യുവതി വ്യക്തമാക്കിയിട്ടുള്ളത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications