കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റോ ജാമ്യമോ... ബിനോയ് കോടിയേരിയുടെ കാര്യത്തില്‍ ഒരു ദിവസം കൂടി കാക്കണം; അതുവരെ അറസ്റ്റില്ല

Google Oneindia Malayalam News

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മുംബൈ സെഷന്‍സ് കോടതി മാറ്റി വച്ചു. ജൂലായ് 2, ചൊവ്വാഴ്ച കോടതി ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കും. അതുവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുത് എന്ന് മുംബൈ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ തടവിലുള്ള ബിജെപിക്കാരെ വിട്ടയക്കുന്നതോടെ ബിനോയ് പ്രശ്നം തീരും; കെ മുരളീധരന്‍കേരളത്തില്‍ തടവിലുള്ള ബിജെപിക്കാരെ വിട്ടയക്കുന്നതോടെ ബിനോയ് പ്രശ്നം തീരും; കെ മുരളീധരന്‍

ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരുന്ന യുവതിയെ ബിനോയ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും യുവതി അവകാശപ്പെടുന്നുണ്ട്. കേസില്‍ മുംബൈ പോലീസ് ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍ നീങ്ങുന്നതിനിടെ ആയിരുന്നു മുന്‍കൂര്‍ ജാമ്യം തേടിയത്. ബിനോയ് ഇപ്പോഴും ഒളിവിലാണ്.

Binoy

യുവതിയ്ക്ക് പ്രത്യേകം അഭിഭാഷകനെ വയ്ക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. പുതിയ തെളിവുകള്‍ സംബന്ധിച്ച് എഴുതി നല്‍കാനും ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്‍ മുഖേന യുവതി പുതിയ തെളിവുകള്‍ കൈമാറിയിട്ടുണ്ട് എന്നാണ് വിവരം.

വിവാഹ വാഗ്ദാനം നല്‍കിയാല്‍ പിന്നെ അതെങ്ങനെ പീഡനം ആകും എന്ന വാദം ആയിരുന്നു ബിനോയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. യുവതിയെ വിവാഹം കഴിച്ചു എന്ന പറയുന്ന ദിവസം ബിനോയ് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബിനോയ്‌ക്കെതിരെ യുവതി അസംഖ്യം തെളിവുകളാണ് നല്‍കിയിട്ടുള്ളത്.

യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയുടെ പേരാണ്. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലും പിതാവിന്റെ സ്ഥാനത്ത് ബിനോയ് തന്നെയാണ്. കൂടാതെ തനിക്കും കുഞ്ഞിനും ദുബായിലേക്ക് ടൂറിസ്റ്റ് വിസ ബിനോയ് അയച്ചുനല്‍കിയതിന്റെ തെളിവുകളും കൈവശം ഉണ്ടെന്നാണ് യുവതി വ്യക്തമാക്കിയിട്ടുള്ളത്.

English summary
Case against Binoy Kodiyeri: Verdict on Binoy's anticipatory bail will be on July 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X