കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനോയിക്കെതിരായ കേസ് പിന്‍വലിക്കും, സഹായിക്കുന്നത് മലയാളി വ്യവസായി, ഉടന്‍ നാട്ടിലേക്ക് മടങ്ങും

ബിനോയിയുടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കാസര്‍കോട് സ്വദേശിയായ വ്യവസായിയാണ് ഇടപെട്ടതെന്നാണ് സൂചന

  • By Vaisakhan
Google Oneindia Malayalam News

Recommended Video

cmsvideo
ബിനോയിയെ സഹായിക്കാൻ മലയാളി വ്യവസായി

കൊച്ചി: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിരോധത്തിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ബിനോയ് നല്‍കാനുള്ള 1.75 കോടി ഉടന്‍ നല്‍കുമെന്നാണ് സൂചന. ഇതിനായി പ്രമുഖനായ ഒരു വ്യാപാരി രംഗത്തെത്തിയതായും സൂചനയുണ്ട്.

അതേസമയം ബിനോയ് 13 കോടി നല്‍കാനുണ്ടെന്നാണ് നേരത്തെ യുഎഇ കമ്പനിയും മര്‍സൂഖിയും പറഞ്ഞിരുന്നത്. ഇക്കാര്യത്തെ പറ്റി കൂടുതല്‍ പറയുന്നില്ല. നേരത്തെ കോടതിക്ക് പുറത്ത് പ്രശ്‌നം തീര്‍ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതില്‍ പാര്‍ട്ടിയുടെ ഇടപെടലുണ്ടെന്നും സൂചനയുണ്ടായിരുന്നു. കേസില്‍ നല്‍കാനുള്ള പണം ഉടന്‍ നല്‍കി യാത്രാവിലക്ക് മാറ്റുന്നതോടെ ബിനോയ് നാട്ടിലേക്ക് മടങ്ങുമെന്നാണ് അഭ്യൂഹം.

മലയാളി വ്യവസായി

മലയാളി വ്യവസായി

ബിനോയിയുടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കാസര്‍കോട് സ്വദേശിയായ വ്യവസായിയാണ് ഇടപെട്ടതെന്നാണ് സൂചന. ഇയാള്‍ വിഷയം മര്‍സൂഖിയുമായി ചര്‍ച്ച ചെയ്തു. മര്‍സൂഖി ഇതിനോട് അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നാണ് സൂചന. മര്‍സൂഖിയുമായി അടുത്ത ബന്ധമുള്ള വ്യവസായി ആണ് ഇയാളെന്ന് സൂചനയുണ്ട്. അതേസമയം ഇനിയും ബിനോയിക്കെതിരെ രണ്ടു കേസുകള്‍ കൂടി ഫയല്‍ ചെയ്യാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

സിപിഎം ഇടപെട്ടു

സിപിഎം ഇടപെട്ടു

ബിനോയിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ ഏറ്റവുമധികം സമ്മര്‍ദത്തിലായത് സിപിഎമ്മിനാണ്. അതുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിപിഎം ഇടപെട്ടു എന്ന് സൂചനയുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി യാത്രാവിലക്ക് നീക്കുന്നതിലുള്ള ശ്രമങ്ങള്‍ ദുബായിലും കേരളത്തിലുമായി നടന്ന് വരികയായിരുന്നു. പാര്‍ട്ടി നേതാക്കള്‍ പ്രമുഖരുമായി ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.

നിയമനടപടിയില്‍ പാളി

നിയമനടപടിയില്‍ പാളി

മര്‍സൂഖി നല്‍കിയ പരാതിക്കെതിരെ നിയമപരമായി നീങ്ങാനായിരുന്നു സിപിഎം നേതൃത്വം ബിനോയിക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ ദുബായിലെ നിയമപോരാട്ടങ്ങളില്‍ വേണ്ടത്ര ഫലം കാണാന്‍ കവിഞ്ഞില്ലെന്നാണ് മനസിലാകുന്നത്. ഇതോടെ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു. അതേസമയം കോടിയേരിയുടെ മറ്റൊരു മകന്‍ ബിനീഷിനെതിരെയുള്ള കേസും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെയുള്ള കേസും ഇപ്പോഴും സിപിഎമ്മിന് തിരിച്ചടിയാണ്.

കോടിയേരിക്ക് തെറ്റി

കോടിയേരിക്ക് തെറ്റി

മകനെതിരായ കേസ് അനായാസം ജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കോടിയേരി. എ്ന്നാല്‍ ഇതെല്ലാം യാത്രാവിലക്ക് വന്നതോടെ തെറ്റി. കേസില്ല എന്ന പറഞ്ഞത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കി. ദുബായില്‍ ഉണ്ടായ കേസായതിനാല്‍ അറബി അവിടെ പോയി പരിഹരിക്കട്ടെ എന്ന കോടിയേരി പ്രസ്താവനയാണ് സംഭവം ഇത്രത്തോളം വഷളാക്കിയത്. ഒടുവില്‍ ഇപ്പോള്‍ മര്‍സൂഖിക്ക് മുന്നില്‍ മാപ്പുപറയേണ്ട അവസ്ഥയിലാണ് കോടിയേരി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും ഇത് തിരിച്ചടിയാണ്.

English summary
case against binoy kodiyeri will be settled soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X