കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീ പീഡനം; ബിഷപ്പിനെതിരായ പരാതി അട്ടിമറിക്കുന്നു, കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകും

  • By Desk
Google Oneindia Malayalam News

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. കേസില്‍ ഇതുവരെ ശക്തമായ നടപടിയെടുക്കാത്ത പോലീസിന്റെ നിലപാടാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തില്‍ സ്വാധീനമുള്ള വ്യക്തിയാണ് ജലന്ധര്‍ ബിഷപ്പ്. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെയാണെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറയുന്നു.

Photo

ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പിന് കേരളത്തിലും ജലന്ധറിലും രാഷ്ട്രീയതലത്തില്‍ സ്വാധീനമുണ്ട്. ഇരയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. പരാതി കൊടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും സഹോദരന്‍ ചൂണ്ടിക്കാട്ടി.

വാട്‌സ് ആപ്പ് ഗ്രൂപ്പിലടക്കം കന്യാസ്ത്രീയെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രചാരണങ്ങള്‍ വ്യാപകമാണ്. ഇതിനെതിരെ നടപടിയെടുക്കണം. മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും കന്യാസ്ത്രീയുടെ സഹോദര്‍ പറഞ്ഞു.

കുറുവിലങ്ങാട്ടെ മഠത്തില്‍ വച്ച് 13 തവണ ജലന്ധര്‍ ബിഷപ്പ് ബലാല്‍സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. കേരളത്തിലെത്തുമ്പോഴെല്ലാം ബിഷപ്പ് ക്രൂരത കാട്ടിയിരുന്നു. പ്രതിഷേധിച്ചപ്പോള്‍ തനിക്കെതിരെ നടപടിയുണ്ടായി. ബന്ധപ്പെട്ട സഭാ അധികാരികള്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

കന്യാസ്ത്രീയുടെ പരാതി വ്യാജമാണെന്ന് ആരോപിച്ച് പ്രമുഖ രാഷ്ട്രീയ നേതാവ് രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീയുടേത് മോശമായ നടപടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

English summary
Case against Bishop not action till now; Says Nun's brother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X