കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിനെതിരായ പരാതി; മുന്‍ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും, ബിഷപ്പിനെ ചോദ്യം ചെയ്യും

  • By Desk
Google Oneindia Malayalam News

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് ശക്തമായ നടപടിക്ക്. സമ്മര്‍ദ്ദം മൂലം പോലീസ് നടപടിയെടുക്കുന്നില്ല എന്ന ആരോപണം നിലനില്‍ക്കെയാണ് പോലീസ് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കത്തോലിക്കാ സഭയില്‍ നിന്ന് പുറത്തുപോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കാനും പോലീസിന് പദ്ധതിയുണ്ട്.

Photo

ബിഷപ്പിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ പഞ്ചാബ് പോലീസിന്റെ സഹായം ആവശ്യമാണ്. പഞ്ചാബ് പോലീസിനെ ഇക്കാര്യം അറിയിച്ചുകഴിഞ്ഞു. അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വത്തിക്കാനിലേക്ക് പോയിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു.

കന്യാസ്ത്രീയും അവര്‍ക്കൊപ്പം നില്‍ക്കുന്ന മഠത്തിലെ കന്യാസ്ത്രീകളുമാണ് നിലവില്‍ ബിഷപ്പിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്ന ചിലരും സഭയിലുണ്ട്. അവര്‍ പോലീസിനോട് ബിഷപ്പിനെ പിന്തുണച്ചാണ് സംസാരിച്ചത്. ഈ സാഹചര്യത്തില്‍ വിശദമായ വിവര ശേഖരണം നടത്തുക എന്ന ലക്ഷ്യമാണ് പോലീസിനുള്ളത്.

ജലന്ധര്‍ രൂപതയില്‍ മുമ്പ് പ്രവര്‍ത്തിച്ച കന്യാസ്ത്രീകളുടെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചതും ഇതുകൊണ്ടുതന്നെ. ജലന്ധര്‍ രൂപതയ്ക്ക് കീഴില്‍ കേരളത്തില്‍ കോട്ടയത്തും കണ്ണൂരുമാണ് മഠങ്ങളുള്ളത്. കണ്ണൂരിലെ മഠത്തില്‍ പോലീസ് പരിശോധന നടത്തി.

വിശദമായ ചോദ്യാവലി പോലീസ് തയ്യാറാക്കുന്നുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് ഉടനെയുണ്ടാകില്ലെന്നാണ് വിവരം. ചോദ്യം ചെയ്യുക മാത്രമാണ് ഉദ്ദേശം. തെളിവുകള്‍ കൂടുതല്‍ ലഭിച്ചാല്‍ മാത്രമേ ശക്തമായ നടപടികളിലേക്ക് പോലീസ് നീങ്ങു.

ജലന്ധര്‍ ബിഷപ്പ് 13 തവണ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. മേലധികാരികളോട് പരാതിപ്പെട്ടിട്ട് നടപടിയുണ്ടായില്ല. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചതെന്നും കന്യാസ്ത്രീയുമായി ബന്ധമുള്ളവര്‍ പറയുന്നു.

English summary
Case against Bishop: Police investigation progressing, May go to Panjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X