കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ അനുകൂല പരിപാടിയ്ക്കിടെ യുവതിയെ കൈയ്യേറ്റം ചെയ്ത സംഭവം; 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

എറണാകുളം: പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ആര്‍എസ്എസ് പരിപാടിയെ എതിര്‍ത്ത യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സംഘാടകരായ 29 പേര്‍ക്കെതിരായാണ് എറണാറുകളം നോര്‍ത്ത് പോലീസ് കേസെടുത്തത്. സംഘം ചേര്‍ന്ന് ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം പേയാട് സ്വദേശി ആതിര നല്‍കിയ പരാതിയിലാണ് നടപടി.

 pavakkulam1-

കഴിഞ്ഞ 21 നാണ് പാവക്കുളം ക്ഷത്രത്തിലെ ഹാളില്‍ വെച്ച് പൗരത്വ നിയമത്തെ അനുകൂലിച്ച് മാതൃയോഗം പ്രവര്‍ത്തകര്‍ പരിപാടി നടത്തിയത്. ഇതിനെ ആതിര ചോദ്യം ചെയ്യതതോടെ വേദിയില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ആതിരയെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.ഇത് ഹിന്ദുവിന്‍റെ സ്ഥലമാണെന്നും തനിക്ക് പെണ്‍മക്കളുണ്ടെന്നും അവരെ കാക്ക കൊത്താതിരിക്കാനുമാണ് സിന്ദൂരം തൊട്ടതെന്നും നിയമത്തെ അനുകൂലിക്കുന്നതുമൊന്നൊക്കെ ആതിരയെ അധിക്ഷേപിക്കുന്ന സ്ത്രീകള്‍ പറയുന്നത് വീഡിയോയില്‍ ഉണ്ട്.

അതേസമയം സംഭവം വിവാദമായതോടെ ബിജെപി വ്യവസായ സെല്‍ കണ്‍വീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനി ആതിരയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ആതിരയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഈ കേസിലും അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

English summary
case against BJP workers who attacked women at pavakkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X