കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിപിടിത്തത്തിനിറങ്ങിയ ബോബി ചെമ്മണ്ണൂരിന് 'കടി കിട്ടി'... അതിലും വലിയ പണിയും കിട്ടി!!!

Google Oneindia Malayalam News

കോഴിക്കോട്/കല്‍പറ്റ: പതിനായിരം തെരുവ് നായ്ക്കളെ പിടിക്കാന്‍ തനിക്കൊപ്പം ചേരാണ് ബോബി ചെമ്മണ്ണൂരിന്റെ ആഹ്വാനം. ബോബി തന്നെ നേരിട്ടിറങ്ങിയാണ് പട്ടിപിടിത്തം. സംഗതി കോഴിക്കോടാണ് തുടങ്ങിയത്.

കാര്യം, എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടാണ് ബോബി ചെമ്മണ്ണൂര്‍ തെരുവ് നായ്ക്കളെ പിടിക്കാന്‍ ഇറങ്ങിയത്. പക്ഷേ, തെരുവ് നായക്കള്‍ക്ക് അറിയില്ലല്ലോ തങ്ങളെ പിടിക്കാന്‍ വരുന്നത് ബോബി ചെമ്മണ്ണൂര്‍ ആണെന്ന്.

എന്തായാലും കഴിഞ്ഞ ദിവസം രാത്രി പട്ടിപിടിത്തത്തിന് ഇറങ്ങിയ ബോബിക്ക് ഒരു നായ നല്ല ഒരു കടി കൊടുത്തി. കൊണ്ടുപോകുന്നത് കൊല്ലാനാണോ വളര്‍ത്താനാണോ എന്നൊന്നും തെരുവ് നായയ്ക്ക് മനസ്സിലാകുന്നില്ലല്ലോ. കടി കിട്ടിയത് മാത്രമല്ല പ്രശ്‌നം, വയനാട്ടില്‍ എത്തിച്ച പട്ടികള്‍ ബോബിക്ക് നല്ല പണി വേറെ കൊടുത്തിട്ടുണ്ട്...

 പട്ടിപിടിത്തം

പട്ടിപിടിത്തം

തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. കഴിഞ്ഞ 12-ാം തിയ്യതിയാണ് തെരുവ് നായക്കളെ പിടികൂടാന്‍ ബോബി നേരിട്ട് രംഗത്തിറങ്ങിയത്.

കടി കിട്ടി

കടി കിട്ടി

എന്നാല്‍ കഴിഞ്ഞ ദിവസം പട്ടി പിടിത്തത്തിന് ഇറങ്ങിയ ബോബിക്ക് നല്ല പണിയാണ് കിട്ടിയത്. പിടിക്കുന്നതിനിടെ ഒരു പട്ടി നല്ല കടി കൊടുത്തു. ഒടുവില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.

 വെറുതേയല്ല

വെറുതേയല്ല

ഒരു ആവേശത്തിന് വേണ്ടി ഒരു ദിവസം മാത്രം തെരുവ് പട്ടികളെ പിടികൂടാന്‍ അല്ല ബോബി ഇറങ്ങിയത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ നേരിട്ട് സജീവമായിത്തന്നെ ഇറങ്ങി. വെള്ളിയാഴ്ച മാത്രം പിടികൂടിയത് 20 നായ്ക്കളെ ആണ്.

ഡോഗ് റിസോര്‍ട്ട്

ഡോഗ് റിസോര്‍ട്ട്

വയനാട്ടില്‍ തന്റെ ഉടമസ്ഥതയില്‍ ഉള്ള പത്തേക്കര്‍ സ്ഥലത്ത് ഡോഗ് റിസോര്‍ട്ട് ഉണ്ടാക്കി പിടികൂടുന്ന പട്ടികളെ അവിടെ താമസിപ്പിക്കും എന്നാണ് ബോബി അവകാശപ്പെടുന്നത്. എന്നാല്‍ അതില്‍ വേറെ ചില പ്രശ്‌നങ്ങളുണ്ട്.

 നാല്‍പത് നായ്ക്കള്‍

നാല്‍പത് നായ്ക്കള്‍

ഒക്ടോബര്‍ 12 ന് ആദ്യ ദിവസം തന്നെ കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 തെരുവ് നായ്ക്കളെയാണ് ബോബിയും കൂട്ടരും പിടികൂടിയത്. ഇവയെ കല്‍പറ്റിയിലെ പറമ്പില്‍ പ്രത്യേക കൂട്ടിലാക്കി സംരക്ഷിക്കുകയാണ്.

 ജനവാസ കേന്ദ്രം

ജനവാസ കേന്ദ്രം

കല്‍പറ്റയില്‍ ബോബി നടത്തുന്ന വൃദ്ധ സദനത്തിന് അടുത്ത് പ്രത്യേക കൂടുകളിലാണ് നാല്‍പത് നായ്ക്കളേയും സംരക്ഷിക്കുന്നത്. എന്നാല്‍ ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് രംഗത്തെത്തി.

കേസ് എടുത്തു

കേസ് എടുത്തു

നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ കല്‍പറ്റ പോലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്തു. കല്‍പറ്റയിലെ ബോബിയുടെ ജ്വല്ലറി നാ്ടുകാര്‍ ഉപരോധിക്കുകയും ചെയ്തു.

 സൗകര്യം ഒരുക്കൂ

സൗകര്യം ഒരുക്കൂ

എഡിഎമ്മും എംഎല്‍എയും ഒക്കെ ഉപരോധക്കാരുമായി ചര്‍ച്ച നടത്തി. സൗകര്യങ്ങളെല്ലാം ഒരുക്കിയതിന് ശേഷം മാത്രമേ നായ്ക്കളെ വളര്‍ത്താന്‍ അനുവദിക്കൂ എന്ന് എഡിഎം വ്യക്തമാക്കിയിട്ടുണ്ട്. നായ്ക്കളെ സ്ഥലത്ത് നിന്ന് മാറ്റാന്‍ നോട്ടീസ് നല്‍കാനും ധാരണയായി.

ബോബി നിര്‍ത്തിയില്ല

ബോബി നിര്‍ത്തിയില്ല

വയനാട്ടില്‍ ഇങ്ങനെയൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും ബോബി ചെമ്മണ്ണൂരിന് കുലുക്കമൊന്നും ഇല്ല. വെള്ളിയാഴ്ച രാത്രിയും തെരുവ് നായ്ക്കളെ പിടികൂടി. പക്ഷേ വയെ വയനാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല.

 കളക്ടറേറ്റിന് മുന്നില്‍

കളക്ടറേറ്റിന് മുന്നില്‍

കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് പിടിച്ച തെരുവ് നായ്ക്കളെ പൂട്ടിയിട്ട കൂടുള്ള വാഹം നിര്‍ത്തിയിട്ടിരിക്കുന്നത്. നായ്ക്കളെ കൊണ്ടുപോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും ഗുണമൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Stray Dog rehabilitation: Case against Boby Chemmannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X