കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ്: നിരോധനാജ്ഞ ലംഘിച്ചു, മാധ്യമപ്രവർത്തകനും ക്യാമറാ മാനുമെതിരെ കേസ്

Google Oneindia Malayalam News

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. കളക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് ഫ്ലാറ്റുകൾ പൊളിക്കുന്നത് റിപ്പോർട്ട് ചെയ്ത സംഭവത്തിലാണ് പോലീസ് നടപടി. മാതൃഭൂമി റിപ്പോർട്ടർ ബിജു പങ്കജ്, ക്യാമറാമാൻ ബിനു തോമസ് എന്നിവർക്കെതിരെ പനങ്ങാട് പോലീസ് കേസെടുക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188ാം വകുപ്പ് പ്രകാരമാണ് കേസ്. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

'പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറയാൻ പിണറായി ആരാണ്'? പോലീസുകാരനെതിരെ സിപിഎം'പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറയാൻ പിണറായി ആരാണ്'? പോലീസുകാരനെതിരെ സിപിഎം

മരടിൽ ആദ്യം സ്ഫോടനത്തിൽ പൊളിച്ച എച്ച്ടുഒയും ആൽഫ സെറീനും പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിന്റെ ശൂചിമുറിയിൽ ഒളിച്ചിരുന്ന് പകർത്തുകയായിരുന്നു. വാർത്തയിലും ഇക്കാര്യം വ്യക്തമാക്കിയതോടെ നിരവധി പരാതികൾ ഇതുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് കേസെടുത്തിട്ടുള്ളതെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

maraduflatdemolition-1

സ്ഫോടനം നടത്തുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ താമസക്കാർ 200-300 മീറ്റർ അകലത്തേക്ക് മാറി നിൽക്കണമെന്നായിരുന്നു നിർദേശം. സ്ഫോടനം കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷം മാത്രേ ഇവർക്ക് വീടുകളിലേക്ക് തിരിച്ചുവരാൻ സാധിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് ഗതാഗതം നിയന്ത്രണവും മരടിൽ ഏർപ്പെടുത്തിയിരുന്നു.

English summary
Case against camera man reporter violation of curfew in Maradu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X