Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരനെതിരെയുള്ള കേസിലൂടെ പിണറായി ലക്ഷ്യം വെയ്ക്കുന്നത് രണ്ട് കാര്യങ്ങളെന്ന് ടി സിദ്ദിഖ്‌

കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് . ജിഗ്‌നേഷ് മേവാനി എംഎല്‍എക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിര്‍ദേശം നല്‍കിയാണ് കേസെടുത്തതെങ്കില്‍ കെ സുധാകരനെതിരെ കേസെടുത്തിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണെന്ന് സിദ്ദിഖ് ആരോപിച്ചു. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പാണെങ്കില്‍ കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലാണ് ഇതെന്നും സിദ്ദിഖ് പറഞ്ഞു.

കേസ് ജനം വിലയിരുത്തുമെന്നും എവിടെ കലാപം നടത്താന്‍ വേണ്ടിയാണ് കെ സുധാകരന്‍ നേതൃത്വം നല്‍കിയതെന്നു പറയണമെന്നും അത്തരത്തില്‍ ഒരു പ്രസ്താവന കൊടുത്തെങ്കില്‍ അത് ശുദ്ധ അസംബന്ധമാണെന്നും സിദ്ദിഖ് പറഞ്ഞു. ഇതൊന്നും കൊണ്ട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍
കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. കുലംകുത്തി, പരംനാറി, നികൃഷ്ടജീവി പ്രയോഗത്തില്‍ ആര്‍ക്കൊക്കെ എതിരെ കേസെടുക്കുമെന്നും സിദ്ദിഖ് ചോദിച്ചു.

 siddiquepinarayi
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഗൗരവമായിട്ടുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് പരിഹരിക്കാനാണ് മുഖ്യമന്ത്രി എല്ലാ ലോക്കല്‍കമ്മിറ്റി യോഗത്തിലും നേരിട്ടെത്തി പങ്കെടുക്കുന്നതെന്നുമാണ് സിദ്ദിഖിന്റെ ആരോപണം. അസ്വസ്ഥത തീരാത്തതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വൈകാരികതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സുധാകരനെതിരെയുള്ള കേസെന്നും സിദ്ദിഖ് പറഞ്ഞു.

'രണ്ട് കാര്യങ്ങളാണ് സുധാകരനെതിരെയുള്ള കേസിലൂടെ മുഖ്യമന്ത്രി ലക്ഷ്യം വെക്കുന്നതെന്നും അതില്‍ ഒന്ന് പ്രവര്‍ത്തകരെ പ്രചാരണ രംഗത്തേക്ക് ഇറക്കുക എന്നതും രണ്ട് കോണ്‍ഗ്രസിനെ ഭയപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ പറ്റുമോ എന്ന് നോക്കുക എന്നതുമാണെന്ന് സിദ്ദിഖ് ആരോപിച്ചു. ഇതിന് വേണ്ടി കണ്ണൂരില്‍ നിന്നും ഗുണ്ടകളെ ഇറക്കിക്കൊണ്ടിരിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു. ജനാധിപത്യ ക്രമത്തെ വരുതിയിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സിദ്ദിഖ് ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനാണ് കെ സുധാകരനെതിരെ പൊലീസ് കേസെടുത്തത്. സിപിഎം പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുത്തത്. ഐ.പി.സി 153-ാം വകുപ്പ് ചുമത്തി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

തൃക്കാക്കര മണ്ഡലത്തില്‍ ചങ്ങല പൊട്ടിയ നായയെ പോലെയാണ് മുഖ്യമന്ത്രി വരുന്നതെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ സംഭവം വിവാദമായി. പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ കേസുകൊടുക്കയും ചെയ്തു.ഇതിന് പിന്നാലെ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും അങ്ങനെ തോന്നുന്നെങ്കില്‍ അത് പിന്‍വലിക്കുകയാണെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+