Get Updates
Get notified of breaking news, exclusive insights, and must-see stories!

പണാപഹരണക്കേസ്: മുൻസഹകരണ ബാങ്ക് സെക്രട്ടറിയ്ക്ക് കഠിന തടവും പിഴയും

തിരുവനന്തപുരം: എട്ടുവർഷങ്ങളിലായി എട്ടു കേസുകളിൽ ലക്ഷങ്ങൾ തട്ടിച്ചെടുത്ത സഹകരണ ബാങ്ക് സെക്രട്ടറിയെ കോടതി നാലു വർഷം കഠിന തടവിനും 5000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പ്രത്യേക വിജിലൻസ് കോടതിയാണ് പത്തനാപുരം മഞ്ചല്ലൂർ സ്വദേശി ജി.രാധാകൃഷ്ണൻ നായരെ ശിക്ഷിച്ചത് . എട്ടു കേസുകളിലും വ്യത്യസ്ത ശിക്ഷ ആണെങ്കിലും ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതുകൊണ്ടാണ് ശിക്ഷ നാലു വർഷമായി നിജപ്പെടുത്തിയത്.

notes

പ്രതിയുടെ എട്ട് വർഷത്തെ ക്രമക്കേടു കളാണ് വിജിലൻസ് പരിശോധിച്ചത് .പ്രതി കുണ്ടയം സർവ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായാണ് പ്രവർത്തിച്ചിരുന്നത് . പ്രതി രോഗി ആയതിനാൽ പരമാവധി ശിക്ഷാ ഇളവ് വേണമെന്ന പ്രതിഭാഗം അഭിഭാഷകൻ ആവശ്യ പ്പെട്ടു. ഇത്രയും വിചിത്രമായ കേസ് ആദ്യമായാണ് കെെകാര്യം ചെയ്യുന്നതെന്ന് കോടതി വ്യക്ത മാക്കി. നൂറു രൂപ മുതൽ ലക്ഷങ്ങൾ വരെ തട്ടി എടുത്ത പ്രതിയ്ക്ക് ഇളവ് അനുവദിച്ചാൽ അത് നീതിന്യായ വ്യവസ്ഥിതിയെ കളിയാക്കുന്നതിന് തുല്യമാകുമെന്ന് കോടതി വ്യക്ത മാക്കി .

വൗച്ചറുകളിൽ തിരിമറി നടത്തിയാണ് പ്രതി പണം തട്ടി എടുത്തിരുന്നത്. മൂന്ന് ലക്ഷത്തി നാൽപ്പത്തി രണ്ടായിരം രൂപയോളം പല തവണയായി ഇയാൾ തട്ടി യെടുത്തെന്നായിരുന്നു വിജിലൻസ് ആരോപണം . ഇയാൾക്ക് ഒപ്പം പ്രതിയായിരുന്ന ബാങ്ക് പ്രസിഡന്റ് സി.എെ തോമസ് വിചാരണയ്ക്ക് മുൻപ് മരിച്ചു പോയിരുന്നു. ക്വിയിലോൺ ജില്ലാ സഹകരണ ബാങ്ക് പത്തനാപുരം ശാഖ,ജില്ലാ സഹകരണ ബാങ്ക് പുനലൂർ ശാഖ,ജില്ലാ സഹകരണ ബാങ്ക് പത്തനാപുരം ശാഖ എന്നിവിടങ്ങളിൽ നിന്നാണ് കുണ്ടയം സഹകരണ ബാങ്കിന്റെ പണം പ്രതി പിൻവലിച്ചിരുന്നത്. .
വിജിലൻസിന് വേണ്ടി ലീഗൽ അഡ്വെെസർ എ.ബിജു മനോഹർ ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+