വിന്‍സെന്റിന്റെ രാജിക്കായി മാര്‍ച്ച്...തൊട്ടടുത്ത ദിവസം സിപിഎമ്മും പെട്ടു!! സംഗതി പീഡനം തന്നെ!!
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലുള്ള കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ രാജിക്കായി പ്രക്ഷോഭം നടത്തിയ സിപിഎമ്മിനു തൊട്ടടുത്ത ദിവസം മുട്ടന്‍ പണി കിട്ടി. പീഡനക്കേസില്‍ സിപിഎമ്മിന്റെ നേതാവ് കുടുങ്ങുകയായിരുന്നു. മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് അറസ്റ്റിലായത്. ഇത് സിപിഎമ്മിന് അപ്രതീക്ഷിത ഷോക്കായി മാറി.

അറസ്റ്റ് ചെയ്യപ്പെട്ടത്
സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ആമ്പല്‍ക്കുളം സ്വദേശി സമീര്‍ഖാനെയാണ് (27) പോലീസ് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്.

പുറത്താക്കി
അറസ്റ്റിനു പിന്നാലെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സമീര്‍ഖാനെ കോവളം ഏരിയ കമ്മിറ്റി പുറത്താക്കിയിരുന്നു. ഇയാള്‍ക്കെതിരേ ആദ്യം പരാതിയുയര്‍ന്നപ്പോള്‍ ഒത്തുതീര്‍ക്കാനായി പാര്‍ട്ടി ശ്രമം നടത്തിയെന്ന് ആരോപണമുണ്ട്.

കോണ്‍ഗ്രസ് ആരോപണം
പോലീസിനെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍ക്കാന്‍ സിപിഎം ശ്രമിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

മാര്‍ച്ച് നടത്തി
വിന്‍സെന്റിന്റെ രാജി ആവശ്യപ്പെട്ട് 17നാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്കു മാര്‍ച്ച് നടത്തിയത്. വിഴിഞ്ഞത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ സിപിഎമ്മിന്റെ നേതാക്കളടക്കം നിരവധി പേര് പങ്കെടുത്തിരുന്നു.

സംഭവം കഴിഞ്ഞ വര്‍ഷം
കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ആളില്ലാത്ത സമയത്തു വീട്ടിലേക്ക് അതിക്രമിച്ചു കയറി യുവതിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് സമീര്‍ ഖാനെതിരായ പരാതി.

വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സമീര്‍ഖാന്‍ ഒളിവില്‍പ്പോവുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളെ പോലീസ് പിടികൂടിയത്.

പാര്‍ട്ടി പറയുന്നത്
സമീര്‍ ഖാനെ ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയില്‍ നിന്നു നേരത്തേ തന്നെ മാറ്റിയിരുന്നുവെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. കുറച്ചു കാലമായി ഇയാള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നില്ലെന്നും നേതൃത്വം അറിയിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications