സിപിഎമ്മോ അതോ ഗുണ്ടാ പാര്‍ട്ടിയോ? ഗുണ്ടാ കേസില്‍ ജില്ലാ കമ്മിറ്റി അംഗം, പിന്നെ ആ ഡിവൈഎഫ്‌ഐ നേതാവും
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശ്ശേരി ഏരിയ സെക്രട്ടറിയുമായ വിഎം സക്കീര്‍ ഹുസൈനെയിരെയാണ് സിറ്റി ടാസ്‌ക് ഫോഴ്‌സ് കേസ് എടുത്തിട്ടുള്ളത്.
കൊച്ചി: സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാരോ ആഭ്യന്തര വകുപ്പോ ഇക്കാര്യത്തില്‍ കാര്യമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.
എന്തായാലും ഇനി അങ്ങനെ വലിയ പരാതിയ ഉണ്ടാവും എന്ന് തോന്നുന്നില്ല. കാരണം കൊച്ചി സിറ്റി പോലീസ് ഗുണ്ടകളെ ഒതുക്കാനായി രൂപീകരിച്ച് ടാസ്‌ക് ഫോഴ്‌സ് നടപടി തുടങ്ങിക്കഴിഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണെങ്കിലും കേസ് എടുക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് കിട്ടിയ പരാതിയില്‍ ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശ്ശേരി ഏരിയ സെക്രട്ടറിയും ആയ വിഎ സക്കീര്‍ ഹുസൈനെതിരെയാണ്.

ഏരിയാ സെക്രട്ടറി
ഗുണ്ട കേസില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശ്ശേരി ഏരിയ സെക്രട്ടറിയുമായ വിഎം സക്കീര്‍ ഹുസൈനെതിരെയാണ് സിറ്റി ടാസ്‌ക് ഫോഴ്‌സ് കേസ് എടുത്തിട്ടുള്ളത്. വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഇത്.

മുഖ്യമന്ത്രിയ്ക്ക്
വ്യവസായിയായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് പരാതിയിലുള്ളത്. ഈ പരാതി അന്വേഷണത്തിനായി പോലീസിന് കൈമാറുകയായിരുന്നു.

വ്യവസായ സ്ഥാപനം
ഷീല തോമസ് എന്ന സ്ത്രീയ്‌ക്കൊപ്പമാണ് ജൂബ് പൗലോസസ് കൊച്ചിയില്‍ ഒരു വ്യവസായ സ്ഥാപനം തുടങ്ങിയത്. മൂന്ന് വര്‍ഷത്തെ കരാറായിരുന്നു ഷീല തോമസുമായി ഉണ്ടാക്കിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നത്രെ.

കരാര്‍
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഷീല തോമസ് കരാറില്‍ നിന്ന് പിന്‍മാറിയെന്നാണ് ജൂബ് പരാതിയില്‍ പറയുന്നത്. മാത്രമല്ല, തന്നോട് സ്ഥാപനം ഒഴിഞ്ഞുകൊടുക്കാനും ആവശ്യപ്പെട്ടത്രെ. കേസില്‍ കോടതിയില്‍ നിന്ന് അനുകൂല വിധികിട്ടിയിട്ടും കാര്യങ്ങള്‍ ജൂബിന് അനുകൂലമായില്ല.

ഡിവൈഎഫ്‌ഐ നേതാവ്
യുവ സംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പള്ളി സിദ്ദിഖും ഈ കേസില്‍ ഉണ്ട്. സിദ്ദിഖ് തന്റെ ഓഫീസിലെ ജീവനക്കാരെ ബലമായി പിടിച്ചുകൊണ്ടുപോയി സക്കീര്‍ ഹുസൈന്റെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

അഭ്യര്‍ത്ഥിച്ചിട്ടും
പ്രശ്‌നം തീര്‍ത്തു തരാന്‍ സിപിഎം ജില്ലാ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടും കാര്യമൊന്നും ഉണ്ടായില്ലെന്നാണ് ജൂബിന്റെ ആക്ഷേപം. സക്കീര്‍ ഹുസൈന്‍ ഈ വിഷയത്തില്‍ കടുംപിടിത്തത്തിലായിരുന്നു എന്നും പറയുന്നു.

ഷീല തോമസ്
ഷീല തോമസ് സിപിഎമ്മിന് വേണ്ടപ്പെട്ട ആളാണെന്നാണത്രെ പറയപ്പെടുന്നത്. അതുകൊണ്ടാണ് ഷീല തോമസിന് വേണ്ടി ജൂബിനെ ഭീഷണിപ്പെടുത്തുന്നതെന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

ക്വട്ടേഷന്‍
കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനാണെന്നാണത്രെ ഡിവൈഎഫ്‌ഐ നേതാവ് സിദ്ദിഖ് പറഞ്ഞത്. പ്രശ്‌നം തീര്‍ത്തില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയത്രെ.

മുഖ്യന്‍
കാര്യങ്ങള്‍ക്ക് ഒരു തീരുമാനമുണ്ടാക്കാന്‍ വേണ്ടിയാണ് ജൂബ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. അതെന്തായാലും നിയമത്തിന്റെ വഴിയില്‍ തന്നെ മുന്നോട്ട് പോകുന്നും ഉണ്ട്.












Click it and Unblock the Notifications