Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍സൗഹൃദം ഇഷ്ടമായില്ല! സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി

Recommended Video

cmsvideo
    റോഷന്‍ ആന്‍ഡ്രൂസ് വീട്ടിൽ കയറി ഗുണ്ടായിസം കാണിച്ചു | #RoshanAndrews | Oneindia Malayalam

    നിര്‍മ്മാതാവ് ആല്‍വിന്‍ ആന്‍റണിയുടെ വീട്ടില്‍ കയറി ആക്രം നടത്തിയെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്. കൊച്ചിയിലെ പനമ്പള്ളി നഗറിലുള്ള ആല്‍വിന്‍റെ വീട്ടിലേക്ക് ഗുണ്ടകളുമായി എത്തി ആക്രമിച്ചെന്നാണ് പോലീസില്‍ ആല്‍വിന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

    റോഷന്‍ ആന്‍ഡ്രൂസില്‍ നിന്നും ഭീഷണി ഉണ്ടെന്നും വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ആല്‍വിന്‍ പരാതിയില്‍ പറയുന്നു. റോഷന്‍ ആന്‍ഡ്രൂസിന്‍റെ പെണ്‍സുഹൃത്തുമായുള്ള ആല്‍വിന്‍റെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണിയുമായുള്ള സൗഹൃദമാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.വിശദാംശങ്ങള്‍ ഇങ്ങനെ

     വീട്ടില്‍ കയറി ആക്രമിച്ചു

    വീട്ടില്‍ കയറി ആക്രമിച്ചു

    കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്‍റണിയുടെ വിട്ടില്‍ എത്തിയതതെന്ന് ആല്‍വിന്‍ ജോണ്‍ പറയുന്നു. വീട്ടില്‍ താന്‍ ഉണ്ടായിരുന്നില്ല. മമ്മിയും ഡാഡിയും അനിയത്തിയും മാത്രം ഉള്ളപ്പോള്‍ ആയിരുന്നു റോഷന്‍ ആന്‍ഡ്രൂസ് എത്തിയത്.

     40 ഗുണ്ടകള്‍ക്കൊപ്പം

    40 ഗുണ്ടകള്‍ക്കൊപ്പം

    നാല്‍പ്പത് ഗുണ്ടകളുമായാണ് റോഷന്‍ ആന്‍ഡ്രൂസ് വന്നത്. വീട്ടില്‍ എത്തിയ സംഘം തന്‍റെ അമ്മയെ ആക്രമിച്ചു. അമ്മയെ തള്ളിയിടുകയായിരുന്നു. എന്‍റെ സുഹൃത്തായ ഒരു ഡോക്ടര്‍ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തേയാണ് സംഘം കൂടുതല്‍ ആക്രമിച്ചത്.

     മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല

    മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല

    ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് വീട്ടില്‍ നിന്നും സംഘം പോയത്. തനിക്കെതിരെ റോഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്ന് ആല്‍വില്‍ ജോണ്‍ പറഞ്ഞു.ഞാന്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.

     പറഞ്ഞു വിട്ടത്

    പറഞ്ഞു വിട്ടത്

    റോഷന്‍ ആന്‍ഡ്രൂസിനൊപ്പം രണ്ട് സിനിമകളില്‍ താന്‍ അസിസ്റ്റന്‍റായി ജോലി ചെയ്തിട്ടുണ്ട്. മുംബൈ പോലീസും, ഹൗ ഓര്‍ഡ് ആര്‍യുവും. തന്നെ ലഹരി ഉപയോഗത്തിന്‍റെ പേരില്‍ റോഷന്‍ പറഞ്ഞുവിട്ടെന്നാണ് റോഷന്‍ പറഞ്ഞ് നടക്കുന്നത്.

     വീട്ടില്‍ നിന്ന്

    വീട്ടില്‍ നിന്ന്

    എന്നാല്‍ ഈ രണ്ട് സിനിമാ സെറ്റുകളിലേയും ആരോട് വേണമെങ്കിലും ഇക്കാര്യങ്ങള്‍ എല്ലാം ചോദിക്കാം. മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളായിരുന്നുവെങ്കില്‍ താന്‍ ആദ്യം വീട്ടില്‍ നിന്നാണ് പുറത്താകുക.

     അസിസ്റ്റന്‍റായി

    അസിസ്റ്റന്‍റായി

    ബി ഉണ്ണികൃഷ്ണന്‍, ലാല്‍ ജോസ് തുടങ്ങി പ്രമുഖരായ പന്ത്രണ്ടോളം സംവിധായകരുടെ കൂടെ താന്‍ അസിസ്റ്റന്‍റായി ജോലി ചെയ്തിട്ടുണ്ട്. ആരും തനിക്കെതിരെ അത്തരത്തില്‍ ഒരു പരാതി ഉന്നയിച്ചിട്ടില്ലെന്നും ആല്‍വിന്‍ ജോണ്‍ പറയുന്നു.

     വ്യക്തി വൈരാഗ്യം

    വ്യക്തി വൈരാഗ്യം

    അദ്ദേഹത്തിന് എന്നോടുള്ള വ്യക്തി വൈരാഗ്യമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. റോഷന്‍ ആന്‍ഡ്രൂസിനും തനിക്കും പെണ്‍കുട്ടിയായ ഒരു പൊതു സുഹൃത്തുണ്ട്. അവളുമായുള്ള തന്‍റെ സൗഹൃദം റോഷന് ഇഷ്ടമല്ല.

     പെണ്‍ സൗഹൃദം

    പെണ്‍ സൗഹൃദം

    അവളുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് തന്നോട് റോഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് താന്‍ അനുസരിച്ചില്ല. ഇതോടെ വൈരാഗ്യമായി മാറി. അതോടെയാണ് എന്നെ പറ്റി മോശമായി പറഞ്ഞ് നടക്കാന്‍ തുടങ്ങിയത്.

     മൊബൈല്‍ സന്ദേശം

    മൊബൈല്‍ സന്ദേശം

    തനിക്ക് റോഷന്‍ അയച്ച ഒരു സന്ദേശം ഇപ്പോള്‍ പുറത്തുവിടുകയാണ്. അദ്ദേഹത്തിന് ആല്‍വിനെ ഭയങ്കര കാര്യമാണെന്നും ഭാവിയില്‍ ആവശ്യമെങ്കില്‍ സമീപിക്കാമെന്നും പറഞ്ഞുള്ളതായിരുന്നു അത്. അതില്‍ ആ പെണ്‍കുട്ടിയെ കുറിച്ചും പരാമര്‍ശമുണ്ട്.

     റോഷന്‍ ആന്‍ഡ്രൂസ്

    റോഷന്‍ ആന്‍ഡ്രൂസ്

    എല്ലാവര്‍ക്കും അത് വായിച്ച് തിരുമാനിക്കാം. മോശപ്പെട്ട ഒരാള്‍ക്ക് എന്തിനാണ് റോഷന്‍ അത്തരത്തിലുള്ള ഒരു സന്ദേശം അയക്കുന്നത്, ആല്‍വിന്‍ ജോണ്‍ ആന്‍റണി പറയുന്നു. അതേസമയം ആല്‍വിന്‍റെ ആരോപണങ്ങള്‍ റോഷന്‍ ആന്‍ഡ്രൂസ് തള്ളി.

     പോലീസ് കേസ്

    പോലീസ് കേസ്

    വീട്ടില്‍ കയറി ആക്രമിച്ചുവെന്ന ആരോപണം തീര്‍ത്തും വ്യാജമാണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. റോഷന്‍ ആന്‍ഡ്രൂസിന്‍റെ പരാതിയില്‍ ആല്‍വിന്‍ ആന്‍റണിക്കും സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+