ഹോംനേഴ്‌സായ ആദിവാസി യുവതിയെ പീഡിപ്പിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ഹോംനേഴ്‌സായ ആദിവാസി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോംനേഴ്‌സിന്റെ പരാതിയില്‍ പാണത്തൂര്‍ റാണിപുരത്തെ ഡോ. അനില്‍കുമാറിനെതിരെയാണ് കേസ്. എണ്ണപ്പാറ പി.എച്ച്.സി.യില്‍ സേവനമനുഷ്ഠിക്കുന്ന സമയത്താണ് ഡോ. അനില്‍കുമാര്‍ ഹോംനേഴ്‌സിനെ പരിചയപ്പെട്ടതെന്ന് പറയുന്നു.

പിന്നീട് ചികിത്സക്ക് ഇരിയയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് വിളിപ്പിക്കുകയും അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കാഞ്ഞങ്ങാട്ടെ വാടകക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായും പറയുന്നു. അതിനിടെ ഡോക്ടര്‍ സ്ഥലം മാറി കോഴിക്കോട്ടേക്ക് പോയി. പിന്നീട് ഡോക്ടറെക്കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനെത്തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications