Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎ റഹീമിനെതിരായ കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; പറ്റില്ലെന്ന് കോടതി, പ്രതികള്‍ ഹാജരാകണം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്ട്രറി എഎ റഹീമിനെതിരായ സമര കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പരാതിക്കാരിയായ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സര്‍വീസസ് മേധാവി ഡോ. വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്. റഹീം ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും ജൂണ്‍ 14ന് കോടതിയില്‍ ഹാജരാകാനും നിര്‍ദേശം നല്‍കി.

aa

2017 മാര്‍ച്ച് 30നാണ് കേസിന് ആസ്പദമായ സംഭവം. ഡോ. വിജയലക്ഷ്മിയെ റഹീമിന്റെ നേതൃത്വത്തില്‍ അന്യായമായി തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിച്ചു എന്നാണ് പോലീസ് കേസ്. കേസില്‍ 12 പ്രതികളാണുള്ളത്. റഹീമിന് പുറമെ, എസ് അഷിദ, ആര്‍ അമല്‍, പ്രതിന്‍ സാജ് കൃഷ്ണ, അബു എസ്ആര്‍, ആദര്‍ശ് ഖാന്‍, ജെറിന്‍, അന്‍സാര്‍, മിഥുന്‍ മിഥു, വിനേഷ്, ദത്തന്‍, ബിഎസ് ശ്രീന തുടങ്ങിയവരാണ് പ്രതികള്‍.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    DR S S Lal interview about LDF bjp fight

    കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരുടെ അഭിപ്രായം കേള്‍ക്കാതെ പിന്‍വലിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് പരാതിക്കാരിയുടെ പ്രതികരണം തേടിയത്. കേസ് പിന്‍വലിക്കരുതെന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ഡോ. വിജയലക്ഷ്മി കോടതിയെ പിന്നീട് ബോധിപ്പിച്ചു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയതും പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചതും.

    ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+