കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വത്തക്കമാഷിനെതിരെ' കേസെടുത്തു; സ്ത്രീത്വത്തെ അപമാനിച്ചു, ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്!

  • By Desk
Google Oneindia Malayalam News

രാമനാട്ടുകര: ഫറൂഖ് കോളേജിലെ അധ്യാപകൻ ജവഹർ മുനവീർ കോളേജിലെ പെൺകുട്ടികളെ അപമാനിച്ച് പ്രസംഗിച്ചത് വൻ വിവാദമായിരുന്നു. സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെ വൻ വമർശസനമാണ് നടക്കുന്നത്. അതിനിടെ ജാമ്യമില്ല വകുപ്പ് പ്രകാരം കൊടുവള്ളി പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തു. സത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. . കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജവഹര്‍ മുനവറിനെതിരെ പരാതി നല്‍കിയത്.

വിദ്യാർത്ഥികളുടെ ഇടയിൽ നിന്നും വൻ പ്രതിഷേധമായിരുന്നു അധ്യാപകനു നേരെ ഉയർന്നത് ഇതിന്റെ ഭാഗമായി ജവഹർ മുനവീർ അവധിയിൽ പോകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാസം 28 മുതലായിരുന്നു അവധിയിൽ പ്രവേശിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനിടയിലാണ് ജാമ്യ മില്ലാ വകുപ്പ് പ്രകാരം അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയ തലമുറയിലെ യുവതീ-യുവാക്കളുടെ മുടിയെയും വസ്ത്രധാരണരീതിയെയും വിമര്‍ശിക്കുമ്പോഴാണ് നരിക്കുനിക്കടുത്ത് എളേറ്റില്‍ നടത്തിയ പ്രസംഗത്തിനിടെ അധ്യാപകന്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.

മാറ് തുറക്കൽ സമരം

മാറ് തുറക്കൽ സമരം


വത്തക്ക പരാമർശത്തെ ചൊല്ലി വിവാദം ഉടലെടുത്തതോടെ ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനായ ജൗഹർ മുനവിർ ഒളിവിൽ പോയിരുന്നു. വിവാദ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് ശേഷം ജൗഹർ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അതിനിടെ, വിദ്യാർത്ഥികൾക്കിടയിലും പൊതുസമൂഹത്തിലും പ്രതിഷേധം ശക്തമായതോടെ അദ്ധ്യാപകനോട് അവധിയിൽ പ്രവേശിക്കണമെന്ന് കോളേജ് മാനേജ്മെന്റും ആവശ്യപ്പെടുകയായിരുന്നു. ജൗഹർ മുനവ്വിറിന്റെ വത്തക്ക പരാമർശം അന്താരാഷ്ട്ര തലത്തിൽ വരെ വാർത്തായാവുകയും ചെയ്തിട്ടുണ്ട്. ബിബിസി അടക്കമുള്ള മാധ്യമങ്ങളാണ് വത്തക്ക പരാമർശവും തുടർന്നുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൗഹർ മുനവിറിന്റെ വത്തക്ക പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധങ്ങൾ തുടർന്നു വരികയാണ്. വത്തക്ക പരാമർശത്തിൽ പ്രതിഷേധിച്ച് മാറുതുറക്കൽ സമരത്തിനും സോഷ്യൽ മീഡിയ സാക്ഷിയായി. വനിതാ ആക്ടിവിസ്റ്റുകളായ ദിയ സന, അഭിനേതാവായ രഹ്ന ഫാത്തിമ തുടങ്ങിയവരാണ് മാറിടം തുറന്നുകാണിച്ച് മാറുതുറക്കൽ സമരത്തിൽ പങ്കാളികളായത്. എന്നാൽ ഇത് പിന്നീട് ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.

വിദ്യാർത്ഥികളുടെ പ്രതിഷേധം

വിദ്യാർത്ഥികളുടെ പ്രതിഷേധം


പെൺകുട്ടികളെ അപമാനിക്കുന്ന പ്രസംഗം നടത്തിയ ഫറോഖ് ബിഎഡ് കോളജ് അധ്യാപകൻ ജവഹർ മുനവറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധവും ശക്തമായിരുന്നു. പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ എസ്എഫ്ഐ യുടെ നേതൃത്വത്തിൽ പെൺകുട്ടികൾ വത്തക്ക മാർച്ച് നടത്തിയിരുന്നു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട് എബിവിപി നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. കെഎസ്യു ബ്ലോക്ക് കമ്മിറ്റിയുടെ കീഴിൽ സത്യഗ്രഹ സമരവും നടന്നു. അതേസമയം പ്രതിഷേധക്കാർക്കെതിരെ ഒരു കുട്ടം വിദ്യാർത്ഥികളുടെ ഗോബാക്ക് വിളിക്കു മുണ്ടായി. പ്രതിഷേധങ്ങൾക്കിടയിൽ വിദ്യാർത്ഥികൾ കോളേജിൽ ഹോളി ആഘോഷവും നടത്തിയിരുന്നു. ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനും ഫാമിലി കൗൺസിലറുമാണ് ജൗഹർ മുനവിർ. കോഴിക്കോട് എളേറ്റിലിൽ സംഘടിപ്പിച്ച മതപഠന ക്ലാസിൽ വച്ചാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.

വത്തക്കയുടെ ചുവപ്പ് കാണിക്കാൻ...

വത്തക്കയുടെ ചുവപ്പ് കാണിക്കാൻ...

വത്തക്കയുടെ ചുവപ്പ് കാണിക്കാൻ ഒരു കഷ്ണം മുറിച്ചുവയ്ക്കുന്നത് പോലെയാണ് മുസ്ലീം പെൺകുട്ടികൾ മാറിടം കാണിക്കുന്നതെന്നായിരുന്നു ജൗഹർ പ്രസംഗത്തിൽ പറഞ്ഞിരുന്നത്. ജൗഹറിന്റെ വിവാദ പരാമർശം മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രതിഷേധം ശക്തമായി. ഫാറൂഖ് കോളേജിലെ പെൺകുട്ടികളടക്കം അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ കോളേജിന് പുറത്ത് വച്ച് നടത്തിയ പരാമർശത്തിൽ തങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെയും നിലപാട്. ‘മുസ്‌ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ മാറിടം കാണിക്കുന്നു ‘എന്നാണ് അധ്യാപകന്റെ പരാമര്‍ശനം. ഭൂരിപക്ഷവും മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ അവരുടെ വസ്ത്ര ധാരണം മത ശാസനകള്‍ക്ക് വിരുദ്ധമാണെന്നും അധ്യാപകന്‍ പറയുന്നു. പര്‍ദ്ദ പൊക്കിപ്പിടിച്ച് ലഗിന്‍സും കാണിച്ചാണ് പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ ബോധവത്ക്കരിക്കണമെന്നുമാണ് അധ്യാപകന്റെ ഉപദേശം. വിവാദ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ഇതാണ്.

മുസ്ലീം സംഘടനകൾ...

മുസ്ലീം സംഘടനകൾ...

അതേസമയം ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥികളെ അവഹേളിച്ചു സംസാരിച്ച അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെ വിമര്‍ശിച്ച സലഫി യുവനേതാവിനെതിരെ അണികൾ രംഗത്തെത്തിയിട്ടുണ്ടെന്നും വിമർശനമുണ്ട്. എല്ലാ സലഫി സംഘടനകളും മുജാഹിദ് വേദികളിലെ സ്ഥിരം പ്രഭാഷകനായ ജൗഹര്‍ മുനവ്വറിനു പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ അധ്യാപകനെ വിമര്‍ശിച്ച ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ എ.ഐ അബ്ദുല്‍ മജീദ് സ്വലാഹിക്കെതിരെയാണ് അണികളില്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തു വന്നത്. സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം വരെ അവര്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ജൗഹര്‍ മുനവ്വറിനു പിന്തുണയുമായി മറ്റു സലഫി സംഘടനകളെല്ലാം രംഗത്തു വന്നിട്ടുണ്ട്. കെഎന്‍എം നേതാവ് ഡോ ഹുസൈന്‍ മടവൂരും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തു വന്നു. ജൗഹര്‍ മുനവ്വര്‍ ഫാറൂഖ് കോളജിലും അദ്ദേഹം ജോലി ചെയ്യുന്ന ട്രൈനിങ് കോളജിലും നടത്തിയ പ്രഭാഷണമല്ല ഇപ്പോള്‍ പ്രചരിക്കുന്നത്. അവിടെ പഠിപ്പിക്കുന്ന പല അധ്യാപകരും പല സ്ഥലങ്ങളിലും പ്രസംഗിക്കുന്നുണ്ടെന്നും ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.

English summary
Police case against farook college teacher Jaeahar Munaver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X