കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് അഞ്ച് പേര്‍ക്കെതിരെ കേസ്

  • By Desk
Google Oneindia Malayalam News

പുത്തിഗെ: കുമ്പളയിലെ സ്വകാര്യ കോളേജിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളായ രണ്ട് പേരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അനധികൃത സര്‍വ്വീസ് നടത്തിയ അന്യസംസ്ഥാന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു അനധികൃത സര്‍വ്വീസ് നടത്തിയ അന്യസംസ്ഥാന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

ചള്ളങ്കയം തലമുഗറിലെ ഇസ്മായില്‍ (55), ഓണിബാഗില്‍ ചേവയിലെ ബഷീര്‍ (19), സവാദ് (19), ഇര്‍ഷാദ് (19), ആസ്യുമ്മ (45), എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ചള്ളങ്കയത്തെ അമ്പേരി ബി.എസ് അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ബിലാല്‍ (17), മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് റാഷിദ്(17) എന്നിവരെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ക്ലാസ് കഴിഞ്ഞ് വരികയായിരുന്ന ഇവരെ റോഡില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി ചള്ളങ്കയം തൂക്കുപാലത്തില്‍ വെച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി.

police

വിദ്യാര്‍ത്ഥികള്‍ ചൈല്‍ഡ്‌ലൈനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്.

English summary
case against five for beating 12th class student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X